ബൈക്കുകളുടെ ലോക് സെറ്റ് തകര്‍ത്ത് മോഷണം: 6 ബൈക്കുകളുമായി 5 വിദ്യാര്‍ഥികള്‍ പിടിയില്‍

മോഷ്ടിച്ച ബൈക്കുകളുമായി 5 സ്‌കൂള്‍ കുട്ടികള്‍ പൊലീസ് പിടിയില്‍. ബൈക്കുകളുടെ ലോക് സെറ്റ് തകര്‍ത്താണ് വാഹനങ്ങള്‍ മോഷ്ടിക്കാറുള്ളതെന്ന് ഇവര്‍ പൊലീസിന് മൊഴി നല്‍കി. 6 ബൈക്കുകളുമായി 5 വിദ്യാര്‍ഥികളാണ് പിടിയിലായത്. 9, 10 ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളാണ് പിടിയിലായിരിക്കുന്നത്. വടകര റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു നിന്നാണ് ഇവര്‍ വാഹനങ്ങള്‍ മോഷ്ടിച്ചത്.
മോഷ്ടിച്ച ബൈക്കുകളുടെ നിറം മാറ്റിയിട്ടുണ്ട്. ഇവര്‍ കൂടുതല്‍ മോഷണം നടത്തിയിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കും. രാത്രികാലങ്ങളില്‍ വീട്ടുകാര്‍ ഉറങ്ങിയ ശേഷം പുറത്തുകടന്ന് പുലരുന്നതിന് മുന്‍പ് തിരികെ എത്തുന്നതാണ് ഇവരുടെ രീതി. അതിനാല്‍ തന്നെ വീട്ടുകാര്‍ക്കും മോഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിവില്ലായിരുന്നു.
https://www.facebook.com/Malayalivartha