വടക്കഞ്ചേരിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു...സുഹൃത്ത് പിടിയില്‍

വടക്കഞ്ചേരിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു...സുഹൃത്ത് പിടിയില്‍. വടക്കഞ്ചേരി മംഗലം ചൊഴിയങ്കാട് മനുവാണ്(24) മരിച്ചത്. സുഹൃത്തായ വടക്കഞ്ചേരി സ്വദേശി വിഷ്ണുവാണ്(23) കൊലപാതകം നടത്തിയത്.
പ്രതി പൊലീസിന്റെ പിടിയിലായി. ഇന്നലെ അര്‍ദ്ധരാത്രിയാണ് കൊലപാതകം നടന്നത്.മനുവും വിഷ്ണുവും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മനുവിന് അയ്യായിരം രൂപ വിഷ്ണു കടം നല്‍കിയിരുന്നു.
തിരിച്ചു ചോദിച്ചപ്പോള്‍ കൊടുത്തില്ല. ഇന്നലെ രാത്രി മനു വിഷ്ണുവിനെ വിളിച്ച് താന്‍ പണം തരാമെന്നും വീടിന് സമീപമുള്ള പ്രദേശത്തേക്ക് വരണമെന്നും പറഞ്ഞു. വിഷ്ണു എത്തിയതും മനു ആക്രമിച്ചു. ഇതിനിടയില്‍ വിഷ്ണു കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
ബഹളം കേട്ട് എത്തിയ നാട്ടുകാര്‍ വിഷ്ണുവിനെ തടഞ്ഞുനിര്‍ത്തി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. മനുവിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
"
https://www.facebook.com/Malayalivartha