തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ തൊടുപുഴ പുത്തന്‍പുരയില്‍ ലിബിന്‍ ബേബി മരിച്ചതില്‍ ദുരൂഹതയെന്നു ബന്ധുക്കള്‍...

തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ തൊടുപുഴ പുത്തന്‍പുരയില്‍ ലിബിന്‍ ബേബി മരിച്ചതില്‍ ദുരൂഹതയെന്നു ബന്ധുക്കള്‍...സുഹൃത്തുക്കളുടെ മര്‍ദനമേറ്റാണു മരണമെന്നാണ് ആരോപണം.ലിബിന്‍ ബെംഗളൂരുവിലാണു ജോലി ചെയ്യുന്നത്.
കഴിഞ്ഞ ഞായറാഴ്ച ശുചിമുറിയില്‍ വീണ് പരുക്കേറ്റതായി സുഹൃത്തുക്കള്‍ ലിബിന്റെ കുടുംബാംഗങ്ങളെ അറിയിച്ചു. സുഹൃത്തുക്കളാണ് ആദ്യം അടുത്തുള്ള ക്ലിനിക്കിലെത്തിച്ചത്. പിന്നീടു മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അവിടെ വെന്റിലേറ്ററില്‍ ആക്കുകയുമായിരുന്നു. കുടുംബാംഗങ്ങള്‍ എത്തിയപ്പോഴാണു ലിബിന്‍ ഗുരുതരാവസ്ഥയിലാണെന്നറിയുന്നത്.
ആദ്യദിവസങ്ങളില്‍ ലിബിന്റെ കൂട്ടുകാര്‍ ആശുപത്രിയില്‍ ഒപ്പമുണ്ടായിരുന്നു. എന്നാല്‍ നില ഗുരുതരമായതോടെ കൂട്ടുകാരില്‍ ഒരാള്‍ നാട്ടിലേക്കു മടങ്ങി. ഇതാണു ബന്ധുക്കളുടെ സംശയം വര്‍ധിപ്പിച്ചത്. ലിബിന്റെ 8 അവയവങ്ങള്‍ കുടുംബത്തിന്റെ ആഗ്രഹപ്രകാരം ദാനം ചെയ്തു. സംസ്‌കാരം ഇന്നലെ തെനംകുന്ന് പള്ളിയില്‍ നടത്തി. അമ്മ: മേരിക്കുട്ടി.
https://www.facebook.com/Malayalivartha