ഒടുവില്‍ ആശ്വാസം.... ആവണീശ്വരത്ത് നിന്ന് കാണാതായ 13 കാരിയെ കണ്ടെത്തി...

ഒടുവില്‍ ആശ്വാസം.... ആവണീശ്വരത്ത് നിന്ന് കാണാതായ 13 കാരിയെ കണ്ടെത്തി... പെണ്‍കുട്ടി തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയതായാണ് വിവരം. കുട്ടി തന്നെയാണ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വീട്ടുകാരെ ഫോണില്‍ വിളിച്ച് അറിയിച്ചത്.
റെയില്‍വേ പൊലീസിനൊപ്പം സുരക്ഷിതയാണെന്ന് പെണ്‍കുട്ടി പറഞ്ഞതായി കുടുംബം . ഇന്നലെ ഉച്ചയ്ക്ക് 2 മണി മുതലാണ് 13കാരിയെ കാണാതായത്. അമ്മ ശകാരിച്ചതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങി പോയത്. വൈകുന്നേരം ആറരയോടെയാണ് പൊലീസില്‍ പരാതി ലഭിച്ചത്. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് കുട്ടി താന്‍ തിരൂരിലെത്തിയെന്ന വിവരം വിളിച്ചറിയിച്ചത്.
https://www.facebook.com/Malayalivartha