തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ദന്ത ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി.... പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ദന്ത ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. നെയ്യാറ്റിന്‍കര അമരവിള അലതറ വീട്ടില്‍ ആദര്‍ശിന്റെ ഭാര്യ സൗമ്യ (31) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം നടന്നത്. നാല് വര്‍ഷം മുമ്പായിരുന്നു സൗമ്യയുടെ വിവാഹം. കുട്ടികള്‍ ഇല്ലാത്തത് ഇവരെ മാനസികമായി അലട്ടിയിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.
പുലര്‍ച്ചെ രണ്ട് മണിക്കാണ് സൗമ്യയെ കഴുത്തറുത്ത നിലയില്‍ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.
സംഭവസമയത്ത് ഭര്‍ത്താവും ഭര്‍തൃമാതാവും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ചോരയില്‍ കുളിച്ച് കിടക്കുന്ന സൗമ്യയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha