നെയ്യാറ്റിൻകരയിൽ ദന്ത ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി; മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി ബന്ധുക്കൾ...

നെയ്യാറ്റിൻകരയിൽ ദന്ത ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. കൊറ്റാമം സ്വദേശി സൗമ്യയാണ് വീടിന്റെ ഉള്ളിൽ കഴുത്തറുത്ത നിലയിൽ കണ്ടത്തിയത്. പിന്നാലെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെവച്ച് മരണപ്പെടുകയായിരുന്നു. സംഭവത്തിൽ പാറശാല പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സൗമ്യയെ വീട്ടിലെ മുകള്‍ നിലയിലെ ബാത്ത്‌റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ സമയം ഇവരുടെ ഭര്‍ത്താവ് ആദര്‍ശും ഇയാളുടെ അമ്മയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്.
ആദര്‍ശിന്റെ അമ്മ കാലൊടിഞ്ഞ് വീട്ടില്‍ കിടപ്പിലാണ്. ഇവര്‍ക്ക് കൂട്ടുകിടക്കുകയായിരുന്നു സൗമ്യ. താഴത്തെ നിലയിലായിരുന്നു കിടന്നിരുന്നത്. രണ്ട് മണിയോടെ സൗമ്യയെ കാണാതായതിനെ തുടര്‍ന്ന് ആദര്‍ശിനെ ഫോണില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മുകള്‍ നിലയില്‍ രക്തം വാര്‍ന്ന നിലയില്‍ യുവതിയെ കണ്ടെത്തിയത്. ഉടന്‍ നെയ്യാറ്റിന്‍കര മിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. ഇവിടെയായിരിക്കും ഇന്‍ക്വസ്റ്റ്, പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ നടക്കുക.
നാല് വര്‍ഷം മുന്‍പാണ് സൗമ്യയും ആദര്‍ശും വിവാഹിതരായത്. സൗമ്യയ്ക്ക് ചില മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നുണ്ട്. മരുന്നു കഴിച്ചിരുന്നെന്നും അന്വേഷണം ആരംഭിച്ചെന്നും പൊലീസ് പറഞ്ഞു. ഭർത്താവാണ് സൗമ്യയെ ആശുപത്രിയിൽ എത്തിച്ചത്. മക്കളില്ലാത്തതിന്റെ വിഷമത്തിലായിരുന്നു ദമ്പതികളെന്നു നാട്ടുകാർ പറഞ്ഞു.
രാത്രി ഒരു മണിക്ക് ശേഷം സൗമ്യയെ സമീപത്ത് കാണാത്തതിനെ തുടര്‍ന്ന് ഭര്‍തൃ മാതാവ് അടുത്ത മുറിയില്‍ കിടന്ന് ഉറങ്ങുകയായിരുന്ന അനൂപിനെ ഫോണില്‍ വിളിച്ച് കാര്യം പറഞ്ഞു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീടിനുള്ളിലെ ബാത്റൂമില്‍ കഴുത്തിലും കയ്യിലും മുറിവേറ്റ നിലയില്‍ സൗമ്യയെ കണ്ടെത്തിയത്. പഠനം പൂര്‍ത്തിയായെങ്കിലും ജോലി ലഭിക്കാത്തതിലും കുട്ടികള്‍ ഇല്ലാത്തതിലും വിഷാദത്തിലായിരുന്നതായി ബന്ധുകള്‍ പറഞ്ഞു. ഭര്‍ത്താവ് അനൂപ് ടെക്‌നോ പാര്‍ക്ക് ജീവനക്കാരനാണ്.
സമാനമായ മറ്റൊരു സംഭവം ചെന്നൈയിൽ നിന്നും പുറത്ത് വരുന്നുണ്ട്. ഡോക്ടറും അഭിഭാഷകയായ ഭാര്യയും കൗമാരക്കാരായ രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തെ അണ്ണാ നഗറിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഡോ. ബാലമുരുകൻ (52), ഭാര്യ സുമതി (47), മക്കൾ ദസ്വന്ത് (17), ലിംഗേഷ് (15) എന്നിവരാണു മരിച്ചത്. ദമ്പതികളുടെ മൃതദേഹങ്ങൾ ഒരു മുറിയിലും മക്കളുടേത് മറ്റൊരു മുറിയിലുമായിരുന്നു.
5 കോടി രൂപയുടെ കടബാധ്യതയെ തുടർന്നു ജീവനൊടുക്കിയെന്നാണു പൊലീസിന്റെ നിഗമനം. അണ്ണാ നഗറിൽ ഗോൾഡൻ സ്കാൻസ് എന്ന പേരിൽ സ്കാനിങ് കേന്ദ്രം നടത്തിയിരുന്ന ഡോ. ബാലമുരുകൻ മൂന്നെണ്ണം കൂടി ആരംഭിക്കുന്നതിന് 5 കോടി രൂപ ബാങ്ക് വായ്പയെടുത്തിരുന്നു. എന്നാൽ വായ്പ തിരിച്ചടവ് മുടങ്ങിയോടെ പലയിടങ്ങളിൽനിന്നും വലിയ പലിശയ്ക്കു പണം കടം വാങ്ങി. ഇതിന്റെ തിരിച്ചടവും മുടങ്ങിയതോടെ, ഒട്ടേറെ പേർ കഴിഞ്ഞ ദിവസങ്ങളിൽ വീട്ടിലെത്തി പണം തിരിച്ചു ചോദിച്ചു. ഇന്നലെ രാവിലെയാണ് ദമ്പതികളെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha