Widgets Magazine
14
Mar / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യയിൽ ലഹരി മരുന്നുമായി ഇന്ത്യക്കാരൻ പിടിയിൽ


കനത്ത മഴയില്‍ ചോരപോലെ കടുംചുവപ്പോടെയുള്ള നീര്‍ച്ചാലുകള്‍ തീരത്തേക്ക്...ഇതിന്‍റെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിട്ടുണ്ട്...


കൊല്ലം ജില്ലയില്‍ ചൂട് കൂടുന്ന സാഹചര്യം..ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ജനങ്ങള്‍ പ്രത്യേക ജാഗ്രത പുലർത്തണം.. 11 മുകളിലായാൽ ഏറ്റവും ഗുരുതര സാഹചര്യമാണ്..


അഫാനും കൊല്ലപ്പെട്ട ഫര്‍സാനയും തമ്മിലുള്ള ബന്ധം..ഇളയ മകനായ അഹ്‌സാനാണ് ഫര്‍സാനയുടെ ചിത്രം അയച്ച് തന്നത്.. പിതാവ് റഹീമിന്റെ കൂടുതൽ വെളിപ്പെടുത്തലുകൾ..


കുടുബത്തിൻ്റെ കടബാധ്യത മകനെ ഏൽപ്പിച്ചിരുന്നില്ലെന്ന് റഹീം; ബാങ്കിൽ അടച്ചത് 2 ലക്ഷം രൂപ മാത്രം, ബാക്കി പണം എന്തു ചെയ്തു എന്നതിനെക്കുറിച്ച് മറുപടി പറയാതെ ഷെമി...

കട്ടിലിൽ നിന്ന് വീണു പരിക്കേറ്റെന്ന് ആവർത്തിച്ച് ഷെമി; ആശുപത്രി വിട്ടതിനു പിന്നാലെ അഗതി മന്ദിരത്തിൽ...

14 MARCH 2025 03:40 PM IST
മലയാളി വാര്‍ത്ത

വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന്റെ മാതാവ് ഷെമി ആശുപത്രി വിട്ടതിനു പിന്നാലെ അഗതി മന്ദിരത്തിലേയ്ക്ക് മാറി. അഫാന്റെ വധശ്രമത്തിനിടയില്‍ പരിക്കുകളോടെ രക്ഷപ്പെട്ട ഷെമി 17 ദിവസങ്ങള്‍ക്ക് ശേഷമാണ് ആശുപത്രി വിട്ടത്. അഫാന്റെ കൊലപാതക പരമ്പരയെ കുറിച്ചുള്ള വിവരം വളരെ വൈകിയാണ് ഷെമിയെ ബന്ധുക്കള്‍ അറിയിച്ചത്. ഇതിന് പിന്നാലെ അഫാനെ കാണണമെന്ന് ഷെമി ബന്ധുക്കളോട് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ഷെമിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് അഫാനെ കാണിക്കാൻ പൊലീസും ബന്ധുക്കളും തയ്യാറായില്ല. ആശുപത്രിവാസം കഴിഞ്ഞാല്‍ ഭാര്യ ഷെമിയുമായി പേരുമലയിലെ വീട്ടിലേക്ക് പോകുന്നത് ഓര്‍ക്കാന്‍ വയ്യെന്നാണ് റഹീം കഴിഞ്ഞ ദിവസം പ്രതികരിച്ചത്. മകന്‍ അഫാന്‍ ഇതെല്ലാം ചെയ്‌തെന്ന് ഇനിയും വിശ്വസിച്ചിട്ടില്ല ഭാര്യ ഷെമി. എല്ലാം നഷ്ടപ്പെടുത്തിയത് അവനാണ്. അത് മനസിലുണ്ട്. ഒരിക്കലും പൊരുത്തപ്പെടാനും കഴിയില്ല. നിയമമനുസരിച്ച് മുന്നോട്ട് പോകട്ടെ എന്നാണ് ഇടറിക്കൊണ്ട് പിതാവ് പറയുന്നത്.

ഷെമിയുടെ ആരോഗ്യ നിലയില്‍ പുരോഗതി ഉണ്ട്. എല്ലാ കാര്യങ്ങളും ഷെമിയോട് പറഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. കുഞ്ഞു മകന്റെ കാര്യമാണ് ആദ്യം പറഞ്ഞത്. പിന്നീട് ഡോക്ടര്‍മാര് പറഞ്ഞത് അനുസരിച്ച് എല്ലാ കാര്യങ്ങളും ഘട്ടം ഘട്ടമായി പറഞ്ഞിട്ടുണ്ട്. കരച്ചില് മാത്രമേയുള്ളു. വിങ്ങിക്കരയുന്നുണ്ട്. അഫാനാണ് ഇതൊക്കെ ചെയ്തതെന്നും പറഞ്ഞു. പക്ഷെ അവന്‍ അങ്ങനെ ചെയ്യില്ലെന്നാണ് ഷെമി പറഞ്ഞത് –എന്ന് അദ്ദേഹം വ്യക്തമാക്കി.

സന്തോഷം നിറഞ്ഞ ജീവിതമായിരുന്നു തങ്ങളുടേതെന്നും കൊവിഡിന് ശേഷമാണ് തനിക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. ബിസിനസില്‍ നഷ്ടമുണ്ടാവുകയായിരുന്നുവെന്നും എങ്കിലും ചിലവിനുള്ള പണം വീട്ടിലേക്ക് അയച്ചു കൊടുക്കമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. വെഞ്ഞാറമൂട് സെന്‍ട്രല്‍ ബാങ്കിലെ ഒരു അസിസ്റ്റന്റ് മാനേജര്‍ തന്റെ കുടുംബത്തെ നിരന്തരം പണത്തിന്റെ പേരില്‍ ബുദ്ധിമുട്ടിച്ചിരുന്നെന്ന് റഹിം പറയുന്നു. ജപ്തി ചെയ്യാന്‍ തടസമില്ലെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ഒരു പേപ്പര്‍ ഒപ്പിട്ടു വാങ്ങിയിരുന്നുവെന്ന് ഷെമി തന്നോട് പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. വെഞ്ഞാറമൂട് സെന്‍ട്രല്‍ ബാങ്കില്‍ നിന്ന് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് 15 ലക്ഷം രൂപ ഹൗസിങ് ലോണ്‍ എടുത്തിട്ടുണ്ടായിരുന്നു. അത് അടച്ചിരുന്നു.

 

പിന്നീട് അതില്‍ കുറച്ച് പണം മിച്ചം വിരികയും ബാധ്യത കൂടിക്കൂടി വരികയുമായിരുന്നു. തട്ടത്തുമലയിലെ ബന്ധുവിന്റെ കൈയില്‍ നിന്ന് നാല് ലക്ഷം രൂപ വാങ്ങുകയും കുറച്ച് സ്വര്‍ണവും പണയം വച്ചിട്ടുണ്ടെന്നുമാണ് എന്നോട് പറഞ്ഞത്. ഈ രണ്ട് കടം മാത്രമേ എനിക്ക് അറിയാവുന്നതായുള്ളു. ഇത്രയും കടം എങ്ങനെ വന്നുവെന്ന് അറിയില്ല. ബാങ്കിലെ അസിസ്റ്റന്റ് മാനേജര്‍ നിരന്തരം വിളിച്ച് ശല്യം ചെയ്തിരുന്നു എന്നാണ് പറഞ്ഞത്. അദ്ദേഹം എന്നോടും വളരെ രൂക്ഷമായാണ് സംസാരിച്ചത്. ഞാന്‍ പറഞ്ഞിട്ടാണോ എല്ലാവരെയും കൊന്നത് എന്നദ്ദേഹം ചോദിച്ചു. നിങ്ങള്‍നിമിത്തമാണ് എന്റെ കുടുംബം നശിച്ചതെന്ന് ഞാനും പറഞ്ഞു – അദ്ദേഹം വ്യക്തമാക്കി. 40 ലക്ഷം രൂപ എങ്ങനെ കടം വന്ന കാര്യം ഇതുവരെയും തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തിന് ഒരാഴ്ച മുന്‍പാണ് അഫാന്‍ തന്നോട് സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു. പേരുമലയിലെ വീട് വില്‍ക്കുന്ന കാര്യമുള്‍പ്പടെയാണ് സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു. പണ്ടത്തെ പോലെ വരുമാനമില്ലെന്നും അതിനനുസരിച്ച് ജീവിക്കണമെന്നും താന്‍ ഭാര്യയോടും മകനോടും പറഞ്ഞിട്ടുണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വണ്ടി രണ്ടര ലക്ഷം രൂപയ്ക്കാണ് വിറ്റതെന്നാണ് പറഞ്ഞതെന്നും നാല് ലക്ഷം രൂപയ്ക്കാണ് വിറ്റതെന്ന് ഇപ്പോഴാണ് അറിയുന്നതെന്നും അദ്ദേഹം പറഞ്ഞു. മകന്‍ വഴിതെറ്റിപ്പോകുമെന്ന് താന്‍ കരുതിയിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അഫാന്‍ കൊലപ്പെടുത്തിയ ഫര്‍സാനയുടെ കുടുംബത്തെ കാണാന്‍ ആഗ്രഹമുണ്ടെന്നും അബ്ദുറഹീം പറഞ്ഞു. ഫര്‍സാനയുടെ കാര്യം എന്നോട് പറഞ്ഞിരുന്നു. സമയമാകട്ടെ എന്തെങ്കിലും ചെയ്യാമെന്ന് പറഞ്ഞു. അതിനെ കുറിച്ച് പിന്നീട് അന്വേഷിച്ചിരുന്നില്ല. അവരുടെ വീട്ടില്‍ ഒന്ന് പോകണമെന്ന് ആഗ്രഹമുണ്ട് – അദ്ദേഹം പറഞ്ഞു. താന്‍ നാട്ടില്‍ ഇല്ലാതിരുന്ന സമയത്ത് രക്ഷകര്‍ത്താവിനെപ്പോലെ അനുജനെ കൊണ്ട് നടന്നിരുന്ന അഫാനെയും അദ്ദേഹം ഓര്‍ത്തെടുക്കുന്നു. അഫാന്‍ എങ്ങനെ ഇങ്ങനെയായെന്ന് അറിയില്ല. മകന്‍ പബ്ജി ഗെയിം കളിച്ചിരുന്നത് മാത്രമറിയാം – അദ്ദേഹം വ്യക്തമാക്കി. ഇനി എങ്ങനെ മുന്നോട്ട് പോകുമെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.


വായ്പയെടുത്ത ബാങ്കില്‍ നിന്നും കടം വാങ്ങിയ ബന്ധുവില്‍ നിന്നും കുടുംബത്തിന് വലിയ സമ്മര്‍ദ്ദമുണ്ടായെന്ന് അഫാന്റെ പിതാവ് അബ്ദുല്‍ റഹീം പറയുന്നു. വീട് ജപ്തി ചെയ്യാന്‍ തടസ്സമില്ലെന്ന് വെഞ്ഞാറാമൂട് സെന്‍ട്രല്‍ ബാങ്കിലെ അസിസ്റ്റന്റ് മാനേജര്‍ എഴുതി വാങ്ങി. വീട് വിറ്റ് കടം വീട്ടുന്ന കാര്യം അഫാനുമായി ദിവസങ്ങള്‍ക്ക് മുമ്പ് സംസാരിച്ചിരുന്നെന്നും അബ്ദുല്‍ റഹീം പറയുന്നു. വെഞ്ഞാറാമൂട് സെന്‍ട്രല്‍ ബാങ്കില്‍ നിന്നുമെടുത്ത 15 ലക്ഷം രൂപയുടെ വായ്പ, തട്ടത്തുമലയിലെ ബന്ധുവില്‍ നിന്നും വാങ്ങിയ നാലര ലക്ഷവും സ്വര്‍ണവും. ഇതാണ് തനിക്കറിയാവുന്ന സാമ്പത്തിക ബാധ്യത. ബാങ്കില്‍ നിന്നെടുത്ത വായ്പയടക്കാന്‍ താന്‍ പണം അയച്ചു നല്‍കി. കുറെ തിരികെയടച്ചു.

 

ബാക്കി അടക്കാത്തതിനാല്‍ പിന്നീട് വായ്പ പെരുകി. പണം തിരികെയടക്കാന്‍ ബാങ്കില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായെന്ന് അബ്ദുല്‍ റഹീം പറഞ്ഞു. പണം പലിശയ്ക്ക് നല്‍കിയ ബന്ധുവില്‍ നിന്നും സമ്മര്‍ദ്ദമുണ്ടായെന്ന് അദ്ദേഹം വ്യക്തമാക്കി. തനിക്കറിയുന്നതിലും ഏറെ എങ്ങനെ കടം പെരുകിയെന്ന് അറിയില്ലെന്ന് അബ്ദുല്‍ റഹീം പറയുന്നു. വീട് വിറ്റ് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനെ കുറിച്ചാണ് അഫാനുമായി അവസാനം അബ്ദുല്‍ റഹീം സംസാരിച്ചത്. എന്നാല്‍ ഇതെല്ലാം ജീവിതം ഇങ്ങനെ കീഴ്‌മേല്‍ മറിക്കുമെന്ന് അബ്ദുല്‍ റഹീം കരുതിയില്ല.

അഫ്സാനെ അടക്കമുള്ളവരെ കൊലപ്പെടുത്തിയത് അഫാൻ ആണെന്ന വിവരം ഷെമിയെ അറിയിച്ചു. പക്ഷെ ഇതുവരെയും അഫാൻ അത് ചെയ്തുവെന്ന് ഷെമി വിശ്വസിക്കാൻ തയ്യാറായിട്ടില്ല. മാത്രമല്ല, താൻ കട്ടിലിൽ നിന്ന് വീണു പരിക്കേറ്റതെന്നാണ് ഷെമി ആവർത്തിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൊഴില്‍ വകുപ്പ് സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍ തൊഴിലുടമകള്‍ പാലിക്കുന്നുവെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണമെന്ന് തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി  (35 minutes ago)

പാസ്‌പോര്‍ട്ട് വെരിഫിക്കേഷന് കൈക്കൂലി വാങ്ങിയ പൊലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍  (1 hour ago)

ബസുകളുടെ മത്സരയോട്ടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം  (2 hours ago)

ഡിഗ്രിയുണ്ടോ? കൊച്ചിൻ ഷിപ്പ്യാർഡിൽ ജോലി അവസരം; ഇപ്പോൾ അപേക്ഷിക്കൂ  (2 hours ago)

സൗദി അറേബ്യയിൽ ലഹരി മരുന്നുമായി ഇന്ത്യക്കാരൻ പിടിയിൽ  (2 hours ago)

ഹോസ്റ്റല്‍ മുറിയില്‍ കഞ്ചാവ് ശേഖരം കണ്ടെത്തിയ സംഭവം: എസ്എഫ്‌ഐക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍  (3 hours ago)

കോളേജ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതി റിമാന്‍ഡില്‍  (3 hours ago)

വീഡിയോയ്ക്ക് പിന്നിലെന്ത്?  (3 hours ago)

സ്‌കൂള്‍ വിദ്യാര്‍ഥികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

Weather Alert ഈ ജില്ലക്കാരും സൂക്ഷിക്കുക..  (3 hours ago)

കനത്ത ചൂട്, നേരിട്ടുള്ള വെയില്‍ കൊള്ളരുത്: മന്ത്രി വീണാ ജോര്‍ജ്, നിര്‍ജലീകരണം ഒഴിവാക്കുന്നതിനായി ദാഹം തോന്നിയില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കണം  (3 hours ago)

ഫര്‍സാനയുടെ ചിത്രം  (4 hours ago)

12കാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവതി പോക്സോ കേസിൽ അറസ്റ്റിൽ...  (5 hours ago)

കട്ടിലിൽ നിന്ന് വീണു പരിക്കേറ്റെന്ന് ആവർത്തിച്ച് ഷെമി; ആശുപത്രി വിട്ടതിനു പിന്നാലെ അഗതി മന്ദിരത്തിൽ...  (5 hours ago)

നെയ്യാറ്റിൻകരയിൽ ദന്ത ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി; മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി ബന്ധുക്കൾ...  (5 hours ago)

Malayali Vartha Recommends