പരസ്യ വിമര്‍ശനവുമായി രംഗത്തെത്തിയ എ. പദ്മകുമാറിനെതിരെ നടപടിയുണ്ടാകുമെന്ന് എം.വി. ഗോവിന്ദന്‍

സി.പി.എം സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താതിനെ തുടര്‍ന്ന് പരസ്യ വിമര്‍ശനവുമായി രംഗത്തെത്തിയ മുതിര്‍ന്ന നേതാവ് എ. പദ്മകുമാറിനെതിരെ നടപടിയുണ്ടാകുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പാര്‍ട്ടിക്കുള്ളില്‍ പറയേണ്ട കാര്യം പരസ്യമായി പുറത്തുപറഞ്ഞത് സംഘടനാപരമായി തെറ്റാണ്. മെരിറ്റും മൂല്യവും വ്യക്തിപരമായി ഓരോരുത്തര്‍ക്കും ബോദ്ധ്യപ്പെടേണ്ടതാണെന്നും ഗോവിന്ദന്‍ വ്യക്തമാക്കി. പദ്മകുമാര്‍ വിഷയം ഇപ്പോള്‍ ചര്‍ച്ച ചെയ്തിട്ടില്ല. വിഷയം പരിശോധിക്കും. പഴയ നേതാക്കളും പുതിയവരും ചേര്‍ന്ന കൂട്ടായ നേതൃത്വം ആണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കരുവന്നൂര്‍ കേസില്‍ കെ. രാധാകൃഷ്ണന്‍ എം.പിക്കെതിരായ ഇ.ഡിയുടെ നീക്കത്ത െ നേരിടുമെന്നും എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി. നിയമവിരുദ്ധമായ രീതിയിലാണ് ഇ.ഡി വിഷയം കൈകാര്യം ചെയ്യാന്‍ ശ്രമിക്കുന്നത്. കരുവന്നൂര്‍ ബാങ്കിന്റെ കാര്യത്തില്‍ ഉണ്ടായ പോരായ്മകള്‍ തിരുത്തുന്ന സമീപനമാണ് പാര്‍ട്ടി സ്വീകരിച്ചത്. ആദ്യംമുതലേ രാഷ്ട്രീയമായിട്ടാണ് ഇ.ഡി കരുവന്നൂര്‍ വിഷയം കൈകാര്യം ചെയ്തതെന്നും ഗോവിന്ദന്‍ ആരോപിച്ചു. തുഷാര്‍ ഗാന്ധിയെ നെയ്യാറ്റിന്‍കരയില്‍ തടഞ്ഞ സംഭവം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും ഗാന്ധിയെ കൊന്നവരുടെ മാനസികാവസ്ഥ കേരളത്തില്‍ ചിലരില്‍ നിലനില്‍ക്കുന്നത് ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha