ഒറ്റപ്പാലം പാലപ്പുറത്ത് പൂരാഘോഷത്തിന്റെ പന്തല്‍ അഴിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം...

ഒറ്റപ്പാലം പാലപ്പുറത്ത് പൂരാഘോഷത്തിന്റെ പന്തല്‍ അഴിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. എടപ്പാള്‍ സ്വദേശി സുമേഷാണ് മരിച്ചത്. ചിനക്കത്തൂര്‍ പൂരത്തോടനുബന്ധിച്ച് 20 അടിയോളം ഉയരമുള്ള പല്ലാര്‍മംഗലം ദേശത്തിന്റെ പന്തല്‍ അഴിച്ചുമാറ്റുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
ഷോക്കേറ്റ സുമേഷ് നിലത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തുമ്പോഴേക്കും മരിച്ചു. മൃതദേഹം ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha