സങ്കടക്കാഴ്ചയായി....എറണാകുളം മേനക ജംഗ്ഷനില്‍ സ്വകാര്യ ബസിനടിയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം

സങ്കടക്കാഴ്ചയായി....എറണാകുളം മേനക ജംഗ്ഷനില്‍ സ്വകാര്യ ബസിനടിയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. തോപ്പുംപടി സ്വദേശി സനിത(36)യാണ് മരിച്ചത്. ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവേയാണ് അപകടം. ബൈക്ക് രണ്ട് ബസുകള്‍ക്കിടയില്‍ പെടുകയായിരുന്നെന്നാണ് സൂചനകള്‍.
ഒരു ബസ് മേനക ബസ് സ്റ്റോപ്പില്‍ ആളുകളെ ഇറക്കാന്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ആ സമയത്ത് മറ്റൊരു ബസ് അതിവേഗത്തില്‍ ഈ ബസിനെ മറികടയ്ക്കുകയായിരുന്നു. ഇതിനിടിയില്‍ പെട്ട ബൈക്കില്‍ നിന്ന് ഭര്‍ത്താവ് ബസ് സ്റ്റോപ്പില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തിന് അടിയിലേക്കും യുവതി അമിത വേഗതയിലെത്തിയ ബസിനിടയിലേക്കും വീണു. യുവതിയേയും വലിച്ചുകൊണ്ട് ബസ് 100 മീറ്ററോളം മുന്നോട്ടുപോകുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ടാണ് ഇവരെ പുറത്തെടുത്തത്. ഗുരുതരമായ പരിക്കേറ്റ ഭര്‍ത്താവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സനിതയുടെ മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലാണുള്ളത്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. രണ്ട് ബസുകളും കസ്റ്റഡിയിലെടുത്തു.
https://www.facebook.com/Malayalivartha