കൊറ്റാമത്ത് ദന്ത ഡോക്ടര്‍ ഭര്‍ത്തൃവീട്ടില്‍ സ്വയം കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി...

ദന്ത ഡോക്ടര്‍ ഭര്‍ത്തൃവീട്ടില്‍ സ്വയം കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഉദിയന്‍കുളങ്ങരയ്ക്കു സമീപം ആറയൂര്‍ കൊറ്റാമം കണ്ണങ്കുഴി ശിവശ്രീയില്‍ ആദര്‍ശിന്റെ ഭാര്യ ഡോ. സൗമ്യയാണ് (31) മരിച്ചത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടിനായിരുന്നു സംഭവം. ആദര്‍ശിന്റെ വീട്ടില്‍ ഡോ.സൗമ്യയും ആദര്‍ശും ആദര്‍ശിന്റെ അമ്മ തുളസിയും മാത്രമാണുണ്ടായിരുന്നത്.
ഓപ്പറേഷനെ തുടര്‍ന്ന് കിടപ്പിലായ അമ്മ തുളസിയോടൊപ്പമാണ് കഴിഞ്ഞ ദിവസവും സൗമ്യ കിടന്നിരുന്നത്. എന്നാല്‍ രാത്രിയില്‍ സൗമ്യയെ കാണാതായതോടെ അമ്മ മറ്റൊരു മുറിയില്‍ കിടക്കുകയായിരുന്ന മകനെ ഫോണില്‍ വിളിച്ച് അറിയിച്ചു. തുടര്‍ന്ന് നടന്ന തെരച്ചിലിലാണ് വീടിന്റെ മുകളിലത്തെ നിലയിലെ ബാത്ത്‌റൂമില്‍ കഴുത്തറത്ത് രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയത്.
ഉടന്‍ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ആശുപത്രി അധികൃതര്‍ വിവരം പാറശാല പൊലീസിനെ അറിയിക്കുകയായിരുന്നു. ആര്‍.ഡി.ഒയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നെയ്യാറ്റിന്‍കര തഹസീല്‍ദാര്‍ നന്ദകുമാരന്റെ സാന്നിദ്ധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് കൈമാറി.
കൈ ഞരമ്പുകള്‍ മുറിക്കാനുള്ള ശ്രമം നടന്നിരുന്നതായും ശ്രമം വിഫലമായതോടെ സ്വയം കഴുത്തറുത്തതാകാമെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനത്തിലുള്ളത്. കീഴ്‌ക്കൊല്ല കാരിയോട് അലത്തറക്കല്‍ മുരുകവിലാസത്തില്‍ സിദ്ധരാജന്‍- തുളസി ദമ്പതികളുടെ ഇളയ മകളാണ് ഡോ.സൗമ്യ. ടെക്നോപാര്‍ക്കിലെ ഐ.ടി ജീവനക്കാരനായ ആദര്‍ശും ഡോ.സൗമ്യയും തമ്മില്‍ വിവാഹിതരായിട്ട് നാല് വര്‍ഷമായി.
https://www.facebook.com/Malayalivartha