ഖാദി തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാനായി 2.44 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍

ഖാദി തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാനായി 2.44 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍. ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് തുക അനുവദിച്ച കാര്യം അറിയിച്ചത്.
ഖാദി നൂല്‍നൂല്‍പ്പുകാര്‍ക്കും നെയ്ത്തുകാര്‍ക്കും ഉല്‍പാദക ബോണസും ഉല്‍സവ ബത്തയുമടക്കം വിതരണം ചെയ്യാനായി തുക ഉപയോഗിക്കും.
12,500 തൊഴിലാളികള്‍ക്കാണ് ആനുകൂല്യം ലഭിക്കുക. ബജറ്റില്‍ 5.60 കോടി രൂപയായിരുന്നു വകയിരിത്തിയിരുന്നത്.
നേരത്തെ 3.16 കോടി രൂപ അനുവദിച്ചിരുന്നു. അതിന്റെ ബാക്കിയാണ് ഇപ്പോള്‍ അനുവദിച്ച തുക. നേരത്തെ സംസ്ഥാനത്തെ പരമ്പരാഗത തൊഴിലുകളില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ക്കായി ആവിഷ്‌കരിച്ച സാമ്പത്തിക സഹായ പദ്ധതിയായ ഇന്‍കം സപ്പോര്‍ട്ട് സ്‌കീം പ്രകാരം കയര്‍, ഖാദി തൊഴിലാളികള്‍ക്കായി 24.83 കോടി രൂപ കൂടി അനുവദിച്ചിട്ടുണ്ടായിരുന്നു.
കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന് 17.50 കോടി രൂപയും കയര്‍ വികസന ഡയറക്ടറേറ്റിന് 7.33 കോടി രൂപയുമാണ് തൊഴില്‍ വകുപ്പ് അനുവദിച്ചത്. 90 കോടി രൂപയാണ് ഇന്‍കം സപ്പോര്‍ട്ട് സ്‌കീമില്‍ ഈ സാമ്പത്തിക വര്‍ഷം വകയിരുത്തി.
"
https://www.facebook.com/Malayalivartha