കൂട്ടക്കൊല കേസിൽ അവസാന ഘട്ട തെളിവെടുപ്പിനായി പ്രതി അഫാനെ പോലീസ് കസ്റ്റഡിയിൽ വിട്ടു നൽകുന്നതിനുള്ള അപേക്ഷയിൽ വിധി ഇന്ന്; നെടുമങ്ങാട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് തീരുമാനമെടുക്കും

കൂട്ടക്കൊല കേസിൽ അവസാന ഘട്ട തെളിവെടുപ്പിനായി പ്രതി അഫാനെ പോലീസ് കസ്റ്റഡിയിൽ വിട്ടു നൽകുന്നതിനുള്ള അപേക്ഷയിൽ നെടുമങ്ങാട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് തീരുമാനമെടുക്കും. അഫാനെ കസ്റ്റഡിയിൽ കിട്ടുന്നതിന് ഇന്നലെ വെഞ്ഞാറമൂട് എസ് എച്ച് ഒ ആർ പി അനൂപ് കൃഷ്ണ നെടുമങ്ങാട് കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു.
അഫാന്റെ സഹോദരൻ അഹ്സാൻ ഫർസാന എന്നിവരുടെ കൊലപാതകങ്ങൾ ഷെമിയെ ആക്രമിച്ചതിനെ കുറിച്ചുള്ള അന്വേഷണവും എത്രയും വേഗം പൂർത്തിയാക്കാനുള്ള തീരുമാനത്തിലാണ് പോലീസ്. പാങ്ങോട് പുല്ലമ്പാറ എസ് എൻ പുരം എന്നിവിടങ്ങളിൽ നടത്തിയ 3 കൊലപാതകങ്ങളുടെ തെളിവെടുപ്പ് പൂർത്തിയായിരുന്നു.
എല്ലവരുടെയും മൊഴികളിൽ പൊരുത്തക്കേട് ഉണ്ട്. പണം കിട്ടാനുണ്ട് എന്ന് പറഞ്ഞ് ആരും ഇത് വരെ വന്നിട്ടില്ല . വൻതുക പലിശ കിട്ടുന്ന തരത്തിൽ പണ നൽകിയവർ ഉണ്ടെന്ന വിവരവും പൊലീസിന് കിട്ടി.
https://www.facebook.com/Malayalivartha