പരസ്യപ്രസ്താവന നിര്‍ത്തണമെന്ന് വി.എസിനോട് പി.ബി
വി.എസ് അച്യുതാനന്ദന് പരസ്യപ്രസ്താവന നിര്‍ത്തണമെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോയുടെ നിര്‍ദേശം. പാര്‍ട്ടി കാര്യങ്ങളില്‍ വി.എസ് ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. വി.എസ് പരാമര്‍ശിച്ച കാര്യങ്ങള്‍ നേരത്തെ ചര്‍ച്ചചെയ്ത് പാര്‍ട്ടി നിലപാട് സ്വീകരിച്ചതാണ്. തീരുമാനമെടുത്ത വിഷയങ്ങളില്‍ വീണ്ടും വി.എസ് പ്രസ്താവന നടത്തുന്നത് അനാവശ്യം അനവസരത്തിലുമുള്ളതാണെന്ന് പി.ബി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
https://www.facebook.com/Malayalivartha