Widgets Magazine
16
Mar / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചെറിയ പെരുന്നാളിന് ഷെയ്ഖ് മിഷാലിന്റെ സമ്മാനം !പുത്തൻ കുവൈത്ത് ദിനാർ


സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഇനി രണ്ടാഴ്ച മാത്രം..സാമ്പത്തിക പ്രതിസന്ധിയിലാണ് സംസ്ഥാന സര്‍ക്കാര്‍..12,000 കോടി രൂപ വായ്പയെടുക്കുന്നതിനുള്ള കടപ്പത്രങ്ങള്‍ ചൊവ്വാഴ്ച പുറത്തിറക്കും..


കൃത്യമായ ഒരു പ്ലാൻ അമേരിക്കയും ഇസ്രയേലും നടത്തുന്നു..പലസ്തീന്‍കാരെ ആഫ്രിക്കയിലേക്ക് മാറ്റാന്‍ നീക്കം...ആഫ്രിക്കന്‍ രാജ്യങ്ങളായ സൊമാലിയ, സൊമാലിലാന്‍ഡ്, സുഡാന്‍ എന്നിവിടങ്ങളില്‍..


ലോകത്തിലെ ഏറ്റവും അപകടകാരിയായ ഭീകരരിൽ ഒരാളായ ഐസിസ് നേതാവ് അബു ഖാദിജ..ഇറാഖ്-യുഎസ് ഓപ്പറേഷനിൽ കൊല്ലപ്പെട്ടു..ഗ്രൂപ്പിലെ മറ്റൊരു തിരിച്ചറിയപ്പെടാത്ത അംഗവും കൊല്ലപ്പെട്ടതായി ട്രംപ് അറിയിച്ചു..


സൗദി അറേബ്യയിൽ ലഹരി മരുന്നുമായി ഇന്ത്യക്കാരൻ പിടിയിൽ

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാദ്ധ്യത; നാളെയും മറ്റന്നാളും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യത

15 MARCH 2025 08:29 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെയും മറ്റന്നാളും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് പ്രവചിച്ചിരിക്കുന്നത്. കൂടാതെ അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ കാസര്‍കോട്, കണ്ണൂര്‍ എന്നീ ജില്ലകള്‍ ഒഴിക്കെ ബാക്കി എല്ലാ ജില്ലയിലും മഴയ്ക്ക് സാദ്ധ്യതയുണ്ട്.

ജാഗ്രതാ നിര്‍ദേശങ്ങള്‍:

ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാല്‍ പൊതുജനങ്ങള്‍ താഴെപ്പറയുന്ന മുന്‍കരുതല്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാദ്ധ്യത വര്‍ധിപ്പിക്കും.
ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക.
ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
ഇടിമിന്നലുള്ള സമയത്ത് ടെലഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികള്‍ ഉള്‍പ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.
ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യുകയുമരുത്.
ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകള്‍ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങള്‍ സുരക്ഷിതരായിരിക്കും. സൈക്കിള്‍, ബൈക്ക്, ട്രാക്ടര്‍ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നല്‍ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നല്‍ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തില്‍ അഭയം തേടുകയും വേണം.
മഴക്കാറ് കാണുമ്പോള്‍ തുണികള്‍ എടുക്കാന്‍ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
കാറ്റില്‍ മറിഞ്ഞു വീഴാന്‍ സാദ്ധ്യതയുള്ള വസ്തുക്കള്‍ കെട്ടി വെക്കുക.
ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളില്‍ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നല്‍ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.
ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ ജലാശയത്തില്‍ മീന്‍ പിടിക്കാനോ കുളിക്കാനോ ഇറങ്ങാന്‍ പാടില്ല. കാര്‍മേഘങ്ങള്‍ കണ്ട് തുടങ്ങുമ്പോള്‍ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികള്‍ നിര്‍ത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താന്‍ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കില്‍ നില്‍ക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിര്‍ത്തി വയ്ക്കണം.
പട്ടം പറത്തുന്നത് ഒഴിവാക്കുക.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാഗര്‍ കോവില്‍ സ്വദേശി യാത്രയായത് 5 പേര്‍ക്ക് പുതുജീവന്‍ നല്‍കി  (2 hours ago)

വയനാട്ടിലും ഇടുക്കിയിലും കാട്ടാന ആക്രമണങ്ങളില്‍ മൂന്നു പേര്‍ക്ക് പരിക്ക്  (2 hours ago)

പഠനത്തില്‍ മികവ് പുലര്‍ത്തത്തതിനാല്‍ മക്കളെ കൊലപ്പെടുത്തി അച്ഛന്‍ ആത്മഹത്യ ചെയ്തു  (2 hours ago)

വനിതാ പ്രീമിയര്‍ ലീഗ് കിരീടം മുംബൈ ഇന്ത്യന്‍സിന്  (2 hours ago)

ആശമാരുടെ സെക്രട്ടേറിയറ്റ് ഉപരോധം പൊളിക്കാന്‍ സര്‍ക്കാര്‍ നീക്കം  (2 hours ago)

ഓപ്പറേഷന്‍ ഡി-ഹണ്ടില്‍ സംസ്ഥാനവ്യാപക പരിശോധന; നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 222 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; 234 പേര്‍ അറസ്റ്റില്‍  (3 hours ago)

വിസ കാലാവധി കഴിഞ്ഞിട്ടും അനധികൃതമായി താമസിച്ചിരുന്ന രണ്ട് കെനിയന്‍ പൗരന്മാര്‍ അറസ്റ്റില്‍  (3 hours ago)

അപൂര്‍വ രോഗങ്ങള്‍ ബാധിച്ചവര്‍ക്ക് സജീവ പരിചരണം: മന്ത്രി വീണ ജോര്‍ജ്ജ്  (3 hours ago)

കൈക്കൂലി വാങ്ങുന്നതിനിടെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഡി.ജി.എം വിജിലന്‍സ് പിടിയില്‍  (3 hours ago)

ഭിന്നശേഷിക്കാരില്‍ നിന്നും സൂപ്പര്‍ ന്യൂമററി നിയമനത്തിനായി സാമൂഹ്യനീതി വകുപ്പ് അപേക്ഷ ക്ഷണിച്ചു  (3 hours ago)

'ഇത് മിസോ ജനതയോടുള്ള ഉത്തരവാദിത്തം': അസം റൈഫിള്‍സിന്റെ ആസ്ഥാന ഭൂമി മിസോറാം സര്‍ക്കാരിന് ഔദ്യോഗികമായി കൈമാറിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ  (4 hours ago)

അത് നമ്മുടെ ക്യാപ്‌സൂളുകള്‍ക്കെതിരാണ്': നിര്‍മല- പിണറായി കൂടിക്കാഴ്ചയെക്കുറിച്ച് പോസ്റ്റുമായി പി.വി.അന്‍വര്‍  (4 hours ago)

തങ്ങളുടെ ബാലി യാത്ര മാറ്റിവച്ചുവെന്നും തന്റെ ആരോഗ്യം മോശമാണെന്നുമാണ് ഡോക്ടര്‍ റോബിന്‍  (4 hours ago)

ലഹരിയ്ക്കെതിരെ ഒന്നിച്ചുനില്‍ക്കേണ്ട സമയമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്  (5 hours ago)

കേരളത്തിലെ അപൂര്‍വ രോഗ ചികിത്സാ പദ്ധതിയായ കെയറിനെ അഭിനന്ദിച്ച് ആഗോള ന്യൂറോമസ്‌ക്യുലാര്‍ വിദഗ്ധന്‍  (5 hours ago)

Malayali Vartha Recommends