ഭാര്യയെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്: ഭര്‍ത്താവിന് ജീവപര്യന്തം തടവും 1,50,000 രൂപ പിഴയും വിധിച്ച് കോടതി

ഭാര്യയുടെ വീട്ടില്‍ രാത്രിയില്‍ അതിക്രമിച്ചു കയറി ഭാര്യയെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവിന് ജീവപര്യന്തം തടവും 1,50,000 രൂപ പിഴയും വിധിച്ചു. കോഴിക്കോട് പുതുപ്പാടി കൈതപ്പൊയില്‍ കരുണപ്പാറ വീട്ടില്‍ കെ.അപ്പുക്കുട്ടനെയാണ്(41) കല്‍പ്പറ്റ അഡിഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജ് എ.വി മൃദുല ശിക്ഷിച്ചത്.
അന്നത്തെ മേപ്പാടി സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറായിരുന്ന കെ.പി സുനില്‍കുമാറാണ് കേസില്‍ ആദ്യ അന്വേഷണം നടത്തിയത്. പിന്നീട് വന്ന ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ ടി.പി ജേക്കബ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. സബ് ഇന്‍സ്പെക്ടര്‍ സി.എ മുഹമ്മദ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എം.കെ രജീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
പ്രോസിക്യൂഷന് വേണ്ടി അഡിഷണല്‍ പബ്ലിക് പ്രോസിക്ക്യൂട്ടര്‍ അഭിലാഷ് ജോസഫ് ഹാജരായി.
2016 ജൂണിലാണ് ഇയാള്‍ മേപ്പാടി കോട്ടവയലിലുള്ള ഭാര്യയുടെ വീട്ടില്‍ രാത്രിയില്‍ അതിക്രമിച്ചു കയറി ഭാര്യയെ കൊല്ലണമെന്ന ഉദ്ദേശത്തോടെ കത്തി കൊണ്ട് കഴുത്തിനു കുത്തി ഗുരുതര പരിക്കേല്‍പ്പിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകളിലായി വധശ്രമത്തിന് ജീവപര്യന്തം തടവും 1,00,000 രൂപ പിഴയും, അതിക്രമിച്ചു കയറിയ കുറ്റത്തിന് അഞ്ച് വര്‍ഷം തടവും 25,000 രൂപയും, തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിന് രണ്ട് വര്‍ഷവും 25,000 രൂപ പിഴയും എന്നിങ്ങനെയാണ് ശിക്ഷാവിധി.
https://www.facebook.com/Malayalivartha