വ്‌ലോഗര്‍ ജുനൈദിന്റെ മരണത്തിന് കാരണമായത് രക്തസ്രാവത്തെ തുടര്‍ന്നുണ്ടായ ശ്വാസതടസ്സമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്...

വ്‌ലോഗര്‍ ജുനൈദിന്റെ മരണത്തിന് കാരണമായത് രക്തസ്രാവത്തെ തുടര്‍ന്നുണ്ടായ ശ്വാസതടസ്സമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കണ്ണിന് താഴ്ഭാഗത്തായി സാരമായി പരിക്കേറ്റിട്ടുണ്ടായിരുന്നു. തലയോട്ടിക്കും ചെറിയ പൊട്ടലുണ്ടായി. ഇതേ തുടര്‍ന്ന് മൂക്കിലേക്കും ശ്വസനനാളത്തിലേക്കും രക്തമിറങ്ങി ശ്വാസതടസ്സം അനുഭവപ്പെട്ടാണ് മരണം സംഭവിച്ചത്. അപകടസ്ഥലത്ത് രക്തം വാര്‍ന്ന നിലയില്‍ കൂടുതല്‍ സമയം കിടക്കുകയും ചെയ്തു.
വെള്ളിയാഴ്ച വൈകുന്നേരം 6.20ന് തൃക്കലങ്ങോട് മരത്താണി വളവില്‍ റോഡരികിലെ മണ്‍കൂനയില്‍ തട്ടി ബൈക്ക് മറിഞ്ഞാണ് ജുനൈദിന് പരിക്കേറ്റത്.
റോഡരികില്‍ രക്തം വാര്‍ന്നു കിടക്കുന്ന നിലയില്‍ ബസ് ജീവനക്കാരാണ് ജുനൈദിനെ കണ്ടത്. മഞ്ചേരിയില്‍നിന്ന് വഴിക്കടവ് ഭാഗത്തേക്കു പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്.
https://www.facebook.com/Malayalivartha