സങ്കടമടക്കാനാവാതെ നിലവിളിച്ച്... തിരുവനന്തപുരം ആറ്റിങ്ങലില്‍ പത്താംക്ലാസ് വിദ്യാര്‍ഥിയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി...

സങ്കടമടക്കാനാവാതെ നിലവിളിച്ച്... തിരുവനന്തപുരം ആറ്റിങ്ങലില്‍ പത്താംക്ലാസ് വിദ്യാര്‍ഥിയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി...
ആറ്റിങ്ങല്‍ വലിയകുന്ന് സ്റ്റേഡിയത്തിന് സമീപം 'ശിവ'ത്തില്‍ കണ്ണന്റെയും ഗംയുടെയും മകന്‍ അമ്പാടി(15)യെയാണ് കഴിഞ്ഞ ദിവസം രാവിലെ മുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ഥിയായിരുന്നു അമ്പാടി.
രാവിലെയായിട്ടും അമ്പാടിയെ മുറിയില്‍ നിന്ന് പുറത്ത് കാണാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടത്.
അമ്മയും അച്ഛനും ജോലിക്ക് പോയിരുന്നതിനാല്‍ അമ്പാടിയുടെ അമ്മൂമ്മയും സഹോദരിയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. മൃതദേഹം കണ്ട് ഇവര്‍ ബഹളം വച്ചതോടെ അയല്‍ക്കാര്‍ ഓടിയെത്തി. ഇവരാണ് പൊലീസിനെ വിവരം അറിയിച്ചത്.
കുട്ടിയുടെ മരണ കാരണം വ്യക്തമല്ലെന്ന് പൊലീസ്. ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടില്ല. അമ്പാടിയുടെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ പരിശോധിക്കുന്നുണ്ട്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടിലെത്തിച്ചു. ശാന്തികവാടത്തില്‍ സംസ്‌കാരചടങ്ങുകള്‍ നടന്നു.
"
https://www.facebook.com/Malayalivartha