വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാനെ കാണാന്‍ മാതാവ് ഷെമി ആഗ്രഹം പ്രകടിപ്പിച്ചതായി സൂചന...

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാനെ കാണാന്‍ മാതാവ് ഷെമി ആഗ്രഹം പ്രകടിപ്പിച്ചതായി സൂചന. ഇവരെ സന്ദര്‍ശിച്ച ബന്ധുക്കളോടാണ് ഷെമി ആഗ്രഹം പറഞ്ഞത്. പ്രത്യേക സംരക്ഷണ കേന്ദ്രത്തിലാണ് ഷെമി ഇപ്പോള്‍ കഴിയുന്നത്. ഇവരുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതി ഉണ്ടെങ്കിലും പൂര്‍ണമായി മെച്ചപ്പെട്ടിട്ടില്ലെന്നാണ് സൂചനകളുള്ളത്.
ഇന്നലെ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ പരിശോധന നടത്തിയിരുന്നു. ആഹാരം കഴിക്കാന്‍ ഇപ്പോഴും ബുദ്ധിമുട്ട് തുടരുകയാണെന്ന് ഡോക്ടര്‍മാര്‍ .
അതേസമയം, കൂട്ടക്കൊലപാതകങ്ങളെക്കുറിച്ചുള്ള അന്വേഷണത്തില്‍ സാമ്പത്തികക്കുറ്റം കൂടി ഉള്‍പ്പെടുത്തി പുതിയ കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്. കുടുംബത്തിന് പണം കടം നല്‍കിയവര്‍ പലിശ ഇനത്തില്‍ വന്‍ തുക ഈടാക്കിയെന്ന വിവരത്തെത്തുടര്‍ന്നാണിത്.
അഫാന്റെ കടബാദ്ധ്യതകള്‍ സംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ട്. ഒപ്പം കുടുംബത്തിന്റെ സാമ്പത്തിക പ്രശ്‌നങ്ങളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. സാമ്പത്തിക ഇടപാട് നടത്തുന്ന ചില സ്ഥാപനങ്ങളില്‍ നിന്നും ചില വ്യക്തികളില്‍ നിന്നും കുടുംബം കടംവാങ്ങിയതിന്റെ വിവരങ്ങള്‍ പൊലീസിന് ഇതിനകം ലഭിച്ചിട്ടുണ്ട്.പലിശ ഇനത്തില്‍ മാത്രം പ്രതിമാസം വന്‍തുക നല്‍കിയതിന്റെ രേഖകളും കിട്ടി.
അതേസമയം, മൂന്നാംഘട്ട തെളിവെടുപ്പിനായി അഫാനെ കസ്റ്റഡിയില്‍ വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്. ഇതിനായുള്ള പൊലീസിന്റെ അപേക്ഷയില്‍ നെടുമങ്ങാട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി നാളെ വിധിപറയും.
അഫാന്റെ അനുജന്‍, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെ കൊലപ്പെടുത്തിയത് സംബന്ധിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായുളള തെളിവെടുപ്പിനാണ് കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha