എഴുത്തുകാരന്‍ എ കെ പുതുശ്ശേരി അന്തരിച്ചു...

എഴുത്തുകാരന്‍ എ കെ പുതുശ്ശേരി (90) അന്തരിച്ചു. 93 പുസ്തകങ്ങള്‍ അദ്ദേഹത്തിന്റെതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. എസ്ടി റെഡിയാര്‍ ആന്‍ഡ് സണ്‍സില്‍ ദീര്‍ഘ കാലം ജോലി ചെയ്തിരുന്നു. കൊച്ചിയുടെ സാംസ്‌കാരിക മേഖലയുടെ സജീവ സാന്നിധ്യമായ പുതുശ്ശേരി, കൊച്ചിയുടെ പഴയ കാല ചരിത്രം കൃത്യമായി അറിയുന്ന ആളായിരുന്നു.
തേനരുവി, എസ്ടിആര്‍ സചിത്രകഥ (കുട്ടികളുടെ മാസികകള്‍) എന്നീ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപര്‍, സമസ്ത കേരള സാഹിത്യ പരിഷത്ത് അംഗം, മലയാള സാഹിത്യമണ്ഡലം, തൃക്കണാര്‍വട്ടം സാമൂഹ്യസംരക്ഷണസംഘം, സെന്റ് മേരീസ് ബസിലിക്ക പാരിഷ് ഫാമിലി യൂണിയന്‍, എറണാകുളം ഡ്രാമാറ്റിക്കല്‍ ബ്യൂറോ എന്നീ പ്രസ്ഥാനങ്ങളുടെ ജനറല്‍ സെക്രട്ടറിയായി ഏറെക്കാലം സേവനമനുഷ്ഠിച്ചു.
കേരള കാത്തലിക് ബിഷപ്സ് കോണ്‍സില്‍ സംഘടിപ്പിച്ച അഷില കേരള ബൈബിള്‍ നാടകാവതരണ മത്സരങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് തവണ ഏറ്റവും നല്ല നാടകത്തിനുള്ള അവാര്‍ഡുകള്‍ നേടി. നടന്‍, ഗാനരചയിതാവ്, നാടക സംവിധായകന്‍ എന്നീ നിലകളിലും അറിയപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha