പണം കിട്ടാനുണ്ട് എന്ന് പറഞ്ഞ് ആരും ഇത് വരെ ആരും വന്നിട്ടില്ല; ആശയ കുഴപ്പത്തിലായി പോലീസ്; വൻ സാമ്പത്തിക ഇടപാടുകൾ പുറത്ത്

കേസുമായി ബന്ധപ്പെട്ട് പിതാവ് അബ്ദുൽ റഹീമിന്റെയും പ്രതി അഫാന്റെയും മൊഴികളിലെ ആശയ കുഴപ്പം ഇപ്പോഴും തുടരുകയാണ്. പണമിടപാടുമായി ബന്ധപ്പെട്ടു ഇവർ പറയുന്ന കാര്യങ്ങളിലാണ് ഒരു വ്യക്തത ഇല്ലാതെ തുടരുന്നത്. ഇത്രയധികം പേർക്ക് പണം കിട്ടാനുണ്ടെല്ലെങ്കിൽ അല്ലെങ്കിൽ ഇവർ പണം കടം കൊടുക്കാൻ ഉണ്ടെന്നു പറയുമ്പോൾ പോലും പോലീസിനെ കുഴപ്പിക്കുന്ന ഒരു ചോദ്യം ഇതാണ് ?
എങ്കിൽ ഇവർ പണം കൊടുക്കാൻ ഉള്ളവർ പണം ആവശ്യമുണ്ടെന്ന് പറഞ്ഞ് രംഗത്ത് വരാത്തത് എന്താണ്? പണം കിട്ടാനുണ്ട് എന്ന് പറഞ്ഞ് ആരും ഇത് വരെ വന്നിട്ടില്ല .എന്തുകൊണ്ടാണ് അങ്ങനെ ആരും തങ്ങൾക്ക് അവർ പണം തരാൻ ഉണ്ട് അല്ലെങ്കിൽ ആ പണം ഞങ്ങൾക്ക് ആവശ്യമാണ് എന്ന് പറഞ്ഞ് രംഗത്ത് വരാത്തത് എന്ന ചോദ്യം ശക്തമാകുകയാണ്. അതേസമയം ഇവരുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വരികയാണ്.
വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ് അന്വേഷണത്തിൽ സാമ്പത്തികക്കുറ്റം കൂടി ഉൾപ്പെടുത്തി പുതിയ കേസ് റജിസ്റ്റർ ചെയ്യാൻ പൊലീസ് നടപടി തുടങ്ങി. പ്രതി അഫാന്റെ കടബാധ്യത, കുടുംബത്തിന്റെ സാമ്പത്തിക പ്രശ്നങ്ങൾ എന്നിവ സംബന്ധിച്ച് നിലവിൽ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. അഫാന്റെ കുടുംബം സാമ്പത്തിക ഇടപാട് സ്ഥാപനങ്ങളിൽനിന്നും വ്യക്തികളിൽനിന്നും പണം കടം വാങ്ങിയതിന്റെ വിവരങ്ങൾ പൊലീസിന് ഇതിനകം ലഭിച്ചിട്ടുണ്ട്. പലിശ ഇനത്തിൽ ഇവർ അഫാന്റെ കുടുംബത്തിൽനിന്ന് വൻതുക ഈടാക്കിയെന്ന വിവരത്തെ തുടർന്നാണ് പുതിയ കേസ് റജിസ്റ്റർ ചെയ്യാൻ നീക്കം.
https://www.facebook.com/Malayalivartha