ശരീരത്തിൽ മദ്യത്തിന്റെ സാന്നിധ്യം; മരണത്തിൽ അസ്വാഭാവികത ഇല്ല; റീൽസ് താരം ജുനൈദിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

റീൽസ് താരം ജുനൈദിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ് . പോസ്റ്റ്മോർട്ടത്തിൽ ശരീരത്തിൽ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തി . രക്തത്തിന്റെ സാംപിൾ പരിശോധനയ്ക്ക് അയയ്‌ക്കാനാണ് തീരുമാനം. മരണത്തിൽ അസ്വാഭാവികത ഇല്ല. വാഹനാപകടത്തിനു കാരണം ജുനൈദ് മദ്യപിച്ചതാണെന്നാണ് നിഗമനം.
അപകടമുണ്ടായ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു . ജുനൈദ് അപകടകരമായ രീതിയിൽ വാഹനം ഓടിക്കുന്നുവെന്നു പൊലീസ് കൺട്രോൾ റൂമിലേക്ക് ഒരാൾ വിളിച്ച് ഒരാൾ അറിയിച്ചിരുന്നു. ഇയാളുടെ മൊഴിയും രേഖപ്പെടുത്തുവാനൊരുങ്ങുകയാണ് പോലീസ് .
വൈകിട്ട് 5.20ഓടെയാണ് മഞ്ചേരിയില്‍ നിന്ന് വഴിക്കടവ് ഭാഗത്തേക്ക് വരുമ്പോൾ ജുനൈദിന് അപകടം സംഭവിച്ചത്. പോലീസ് സ്റ്റേഷനിൽ പോയി ഒപ്പിട്ട് മടങ്ങവെയായിരുന്നു അപകടം എന്നാണ് വിവരങ്ങൾ സൂചിപ്പിക്കുന്നത്. റോഡരികില്‍ രക്തം വാർന്ന നിലയില്‍ കിടക്കുന്ന ജുനൈദിനെ ബസ് ജീവനക്കാരാണ് ആദ്യം കണ്ടത്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha