കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം

വൈക്കം ചേരംകുളങ്ങരയില്‍ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം. കുടവെച്ചൂര്‍ സ്വദേശി സുധീഷ് (30) ആണ് മരിച്ചത്. എതിരെ വന്ന ബൈക്ക് ഇടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ചു.
അപകടത്തില്‍ സുധീഷിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ബസില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. കോട്ടയം - ചേര്‍ത്തല ബസ് ആണ് അപകടത്തില്‍പ്പെട്ടത്. മരിച്ച സുധീഷിന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha