താമരശേരിയില്‍ കാണാതായ 13കാരി തൃശൂരില്‍ : വാര്‍ത്ത കണ്ട് കുട്ടിയെ തിരിച്ചറിഞ്ഞ ലോഡ്ജിലെ ജീവനക്കാരന്‍ സിസി ടിവി ദൃശ്യം പൊലീസിന് കൈമാറി

താമരശേരിയില്‍ നിന്ന് കഴിഞ്ഞ ദിവസം കാണാതായ 13കാരി തൃശൂരിലെ ലോഡ്ജിലെത്തിയതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. 14ാം തീയതി തൃശൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപത്തെ ലോഡ്ജില്‍ എത്തിയതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. തിരിച്ചറിയല്‍ രേഖ ഇല്ലാത്തതിനാല്‍ റൂം നല്‍കിയിരുന്നില്ല. പിന്നീട് വാര്‍ത്ത കണ്ട് കുട്ടിയെ തിരിച്ചറിഞ്ഞ ലോഡ്ജിലെ ജീവനക്കാരന്‍ സിസി ടിവി ദൃശ്യം പൊലീസിന് കൈമാറുകയായിരുന്നു.
ബന്ധുവായ യുവാവിന് ഒപ്പമാണ് 13കാരി ലോഡ്ജില്‍ എത്തിയത്. താമരശേരി പെരുമ്പള്ളി സ്വദേശിയായ പെണ്‍കുട്ടിയെ ആണ് കാണാതായത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 9ന് സ്‌കൂളില്‍ പരീക്ഷയ്ക്കായി പോയ പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തിയിട്ടില്ല. പുതുപ്പാടി സര്‍ക്കാര്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ബന്ധുവായ മറ്റൊരു യുവാവിനെയും അതേ ദിവസം കാണാതായിരുന്നു. ഈ യുവാവിനെതിരെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നേരത്തെ പരാതി നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha