ലഹരി കേസുകളില്‍ പിടിയിലാകുന്ന എല്ലാവരും എസ്.എഫ്.ഐക്കാരാണെന്ന് ചെന്നിത്തല

ലഹരി കേസുകളില്‍ പിടിയിലാകുന്ന എല്ലാവരും എസ്.എഫ്.ഐക്കാരാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കളമശേരിയില്‍ മുന്‍കാലത്ത് കെ.എസ്.യുക്കാര്‍ എസ്.എഫ്.ഐക്കാരുടെ റൂമില്‍ താമസിച്ചെങ്കില്‍ അവരുടെ പേരില്‍ നടപടിയെടുക്കട്ടെ. പൊലീസ് വിചാരിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ ലഹരി മാഫിയയുടെ വേരറുക്കാം.
കെ.പി.സി.സിയുടെ പരിപാടിയില്‍ പങ്കെടുത്തതിന്റെ പേരില്‍ ജി.സുധാകരനെ ആക്രമിക്കുന്നത് സൈബര്‍ സഖാക്കള്‍ അവസാനിപ്പിക്കണം. ചൊക്രമുടിയില്‍ വ്യാജപട്ടയങ്ങള്‍ റദ്ദാക്കി 13.79 ഏക്കര്‍ ഭൂമി തിരിച്ചുപിടിച്ചതില്‍ റവന്യുമന്ത്രിയെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha