കോഴിക്കോട് കോവൂരില്‍ ഓടയില്‍ വീണ് ഒരാളെ കാണാതായി.... പോലീസും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ തുടരുന്നു

കോഴിക്കോട് കോവൂരില്‍ ഓടയില്‍ വീണ് ഒരാളെ കാണാതായി.... പോലീസും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ തുടരുന്നു. 58 വയസുള്ള കോവൂര്‍ സ്വദേശി ശശി എന്നയാളാണ് വീണത്. പൊലീസും നാട്ടുകാരും ചേര്‍ന്ന് ഇയാള്‍ക്കായി തെരച്ചില്‍ നടത്തുകയാണ്. ഇവിടെ കനത്ത മഴയാണ് പെയ്തത്.
ഓടയുടെ സമീപത്ത് നില്‍ക്കുകയായിരുന്ന ശശി കാല്‍വഴുതി ഓടയിലേക്ക് വീഴുകയായിരുന്നു എന്നാണ് പ്രാഥമികമായി അനുമാനിക്കുന്നത്. 2 കിലോമീറ്ററോളം ദൂരം ഫയര്‍ഫോഴ്‌സ് തെരച്ചില്‍ നടത്തിയിരുന്നെങ്കിലും ഇയാളെ ഇതുവരെ കണ്ടെത്താനായി സാധിച്ചിട്ടില്ല. കനത്ത മഴയില്‍ ഓട കവിഞ്ഞൊഴുകുകയായിരുന്നു.
കോവൂര്‍ ഭാഗത്ത് ഒരു മണിക്കൂര്‍ നേരം അതിശക്തമായി മഴ പെയ്തിട്ടുണ്ടായിരുന്നു, ഓടയില്‍ വലിയ കുത്തൊഴുക്കുണ്ടായി എന്ന് നാട്ടുകാര്‍ പറയുന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് വ്യാപകമായി തെരച്ചില്‍ തുടരുന്നു.
https://www.facebook.com/Malayalivartha