കനത്ത സുരക്ഷയൊരുക്കി പോലീസ്... ആശാ വര്‍ക്കര്‍മാരുടെ സെക്രട്ടേറിയറ്റ് ഉപരോധം നേരിടാനൊരുങ്ങി സര്‍ക്കാര്‍...

കനത്ത സുരക്ഷയൊരുക്കി പോലീസ്... ആശാ വര്‍ക്കര്‍മാരുടെ സെക്രട്ടേറിയറ്റ് ഉപരോധം നേരിടാനൊരുങ്ങി സര്‍ക്കാര്‍... സെക്രട്ടറിയേറ്റ് പരിസരം പൊലീസ് അടച്ചു പൂട്ടി. പ്രധാന ഗെറ്റില്‍ എല്ലാം കനത്ത സുരക്ഷയൊരുക്കി നൂറ് കണക്കിന് പൊലീസ് സംഘത്തെയും വിന്യസിച്ചിരിക്കുകയാണ്.
കഴിഞ്ഞ 36 ദിവസമായി സെക്രട്ടറിയേറ്റ് നടയില്‍ രാപ്പകല്‍ സമരം ചെയ്യുന്ന ആശമാരെ സര്‍ക്കാര്‍ അവഗണിക്കുന്നില്‍ പ്രതിഷേധിച്ചാണ് സമരം കടുപ്പിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ആശമാര്‍ ഇന്ന് സെക്രട്ടറിയേറ്റ് ഉപരോധം പ്രഖ്യാപിച്ചത്.
രാവിലെ 9.30 ഓടെ സമരഗേറ്റിന് മുന്നില്‍ ആശമാര്‍ സംഘടിക്കും. ആശമാര്‍ക്ക് പുറമെ വിവിധ സംഘടനകളും പിന്തുണയുമായി ഉപരോധത്തില്‍ പങ്കാളികളാകുകയും ചെയ്യും. 36-ാം ദിവസത്തിലേക്ക് എത്തിയ സമരം ഒത്തുതീര്‍പ്പാക്കാനായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് മുന്‍കൈ എടുക്കാത്ത പശ്ചാത്തലത്തിലാണ് നിയമലംഘന സമരത്തിലേക്ക് ആശമാര്‍ കടന്നത്.
അതേസമയം, ഇന്ന് വിവിധ ജില്ലകളില്‍ ആശവര്‍ക്കര്‍മാര്‍ക്കായി പാലീയേറ്റീവ് പരിശീലന പരിപാടി ആരോഗ്യ വകുപ്പ് നിശ്ചയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha