കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് വീടിനു മതിലിലേക്ക് ഇടിച്ച് അപകടം.... പരുക്കേറ്റ കണ്ടക്ടര്‍ ആശുപത്രിയില്‍

കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് വീടിനു മതിലിലേക്ക് ഇടിച്ച് അപകടം.... പരുക്കേറ്റ കണ്ടക്ടര്‍ ആശുപത്രിയില്‍. പത്തനംതിട്ട തിരുവല്ല റൂട്ടില്‍ ഇലന്തൂരില്‍ ബ്ലോക്ക് പടിക്ക് സമീപത്തായി കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് വീടിനു മതിലിലേക്ക് ഇടിച്ചാണ് അപകടമുണ്ടായത്.
കോയമ്പത്തൂരില്‍ നിന്നും പത്തനംതിട്ടയിലേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനത്തിലുള്ളത്. അപകടത്തില്‍ പരിക്കേറ്റ കണ്ടക്ടറെ ഇലന്തൂരിലെ ഇഎംഎസ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha