തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രാജിവെക്കണമെന്ന് പി.സി.ജോര്‍ജ്ജ്, തിരുവഞ്ചൂരിനെ പുറത്താക്കാന്‍ മുഖ്യമന്ത്രിക്ക് കത്തു നല്‍കും, വീക്ഷണത്തിനുള്ള മറുപടി ഉടന്‍
ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രാജിവെക്കണമെന്ന് ഗവ.ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ്. ക്യാബിനറ്റ് യോഗതീരുമാനങ്ങള്‍ ചോര്‍ത്തി നല്‍കുന്നത് തിരുവഞ്ചൂര്‍ തന്നെയാണെന്നും സത്യപ്രതിജ്ഞാ ലംഘനം നടത്തിയതിന് തിരുവഞ്ചൂരിനെ പുറത്താക്കണമെന്നും പി.സി. ജോര്‍ജ്ജ് പറഞ്ഞു. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ പുറത്താക്കണമെന്ന് കാണിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കത്ത് നല്‍കും. തന്നെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ നടപടിയെടുക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ്‌നല്‍കിയെങ്കിലും ഇതുവരെ നടപടിയൊന്നുമെടുത്തില്ല. ഇപ്പോള്‍ തനിക്കെതിരെ കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം ലേഖനം എഴുതുന്നു. അതിന് മറുപടി നല്‍കുന്നുണ്ടെന്നും പി.സി.ജോര്‍ജ്ജ് പറഞ്ഞു.
https://www.facebook.com/Malayalivartha