കായലരികത്ത് വലയെറിഞ്ഞപ്പോള്‍ വളകിലുക്കിയ സുന്ദരി... നാല് പതിറ്റാണ്ടോളം കാലം മലയാളികളെ പാട്ടു പഠിപ്പിച്ച സംഗീത കുലപതി രാഘവന്‍ മാസ്റ്റര്‍ അന്തരിച്ചു
പ്രശസ്ത സംഗീത സംവിധായകന്‍ കെ രാഘവന്‍ മാസ്റ്റര്‍ അന്തരിച്ചു. തലശ്ശേരിയിലെ സഹകരണ ആശുപത്രിയില്‍ പുലര്‍ച്ചെയോടെയായിരുന്നു അന്ത്യം. 99 വയസായിരുന്നു. കഴിഞ്ഞ ആഴ്‌ചയാണ് വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് രാഘവന്‍ മാസ്റ്ററെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന അദ്ദേഹത്തെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. ഡിസംബര്‍ രണ്ടിന് നൂറാം വയസിലേക്ക് കടക്കാനിരിക്കേയാണ് ആ പ്രതിഭ വിട പറഞ്ഞത്.
63 ചിത്രങ്ങളിലായി നാനൂറോളം ഗാനങ്ങള്‍ക്ക് മാഷ് ഈണമിട്ടു. ഒട്ടനവധി ബഹുമതികള്‍ ഈ കാലഘട്ടത്തില്‍ അദ്ദേഹത്തെ തേടിയെത്തി. 1973 ലും 77ലും അദ്ദേഹം മികച്ച സംഗീത സംവിധായകനായി. 97 ല്‍ ലൈഫ് ടൈം അക്ച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കി സംസ്ഥാനവും 2010ല്‍ പദ്മശ്രീ നല്‍കി രാജ്യവും അദ്ദേഹത്തെ ആദരിച്ചു.
എം കൃഷ്ണന്റെയും നാരായണിയുടേയും മകനായി 1913 ല്‍ തലശേരിയിലാണ് കെ രാഘവന്‍ എന്ന മലയാളത്തിന്റെ രാഘവന്‍ മാഷ് ജനിച്ചത് . കുട്ടിക്കാലത്ത് തന്നെ ശാസ്ത്രീയ സംഗീതം അഭ്യസിച്ച അദ്ദേഹം തന്റെ സംഗീത ജീവിതം ആരംഭിച്ചത് ചെന്നൈ ഓള്‍ ഇന്ത്യ റേഡിയോയിലാണ്. പിന്നീട് ചെന്നൈയില്‍ നിന്നും സ്ഥലം മാറ്റം വാങ്ങി കോഴിക്കോട്ടേക്ക് എത്തിയ അദ്ദേഹം മലയാള സിനിമ ലോകവുമായി അടുത്തു.
1951 ല്‍ പുള്ളിമാന്‍ എന്ന ചിത്രത്തിലൂടെ രാഘവന്‍ എന്ന സംഗീത സംവിധായകന്റെ ഈണങ്ങള്‍ ആദ്യമായി മലയാളികളെ തേടിയെത്തി . അവിടെ നിന്നും മലയാള സിനിമാ സംഗീത ലോകത്ത് പുതിയൊരു യുഗം പിറവി കൊള്ളുകയായിരുന്നു. 54 ല്‍ പുറത്തിറങ്ങിയ നീലക്കുയിലിലെ കായലരികത്തു വലയെറിഞ്ഞപ്പോള്‍ എന്നഗാനം ആ യുഗത്തിന്റെ വരവറിയിച്ചു. പിന്നീടങ്ങോട്ട് രാഘവന്‍ മാഷിന്റെ മാന്ത്രിക സ്പര്‍ശത്താല്‍ ഒട്ടനവധി ഈണങ്ങള്‍, നിരവധി ഹിറ്റുകള്‍ .
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha