തിരനോട്ടത്തിന്റെ ക്യാമറ മോഹന്‍ലാലിനു തന്നെ; വിവാദം അവസാനിച്ചു
മോഹന്‍ലാല്‍ ആദ്യമായി അഭിനയിച്ച തിരനോട്ടം സിനിമയുടെ ക്യാമറ ഇനി അദ്ദേഹത്തിന് സ്വന്തം. ക്യാമറ സംബന്ധിച്ച വിവാദങ്ങള്‍ അവസാനിച്ചെന്ന് ചലച്ചിത്രവികസന കോര്‍പ്പറേഷന്‍ ഇന്നലെ അറിയിച്ചു. പുരാവസ്തുവായ ക്യാമറ മോഹന്‍ലാലിന് നല്‍കിയത് നിയമവിരുദ്ധമാണെന്നും ലേലത്തിലൂടെ മാത്രമേ പുരാവസ്തുക്കള്‍ സര്‍ക്കാര്‍ സ്വകാര്യവ്യക്തികള്‍ക്ക് നല്‍കാവൂ എന്നും ആരോപിച്ച് പേരൂര്‍ക്കട സ്വദേശി കോടതിയില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് വിവാദം ഉണ്ടായത്.
എന്നാല്‍ സമ്മാനം നല്‍കിയ ക്യാമറ തിരികെ വാങ്ങില്ലെന്നും ഉപയോഗശൂന്യമായ ക്യാമറ പുരാവസ്തുവല്ലെന്നും ചലചിത്രവികസന കോര്‍പ്പറേഷന്‍ കോടതിയെ അറിയിച്ചു. ഈ ക്യാമറയ്ക്ക് പകരം പുതിയ ക്യാമറ മോഹന്‍ലാല്‍ വാങ്ങി കൊടുത്തിരുന്നു. ഇത്സംബന്ധിച്ച് അനാവശ്യ വിവാദമാണ് ഉണ്ടായതെന്നും കോര്‍പ്പറേഷന്‍ അധികൃതര്‍ പറഞ്ഞു. 1975ല്‍ അശോക് കുമാര്‍ സംവിധാനം ചെയ്ത തിരനോട്ടത്തിലൂടെയാണ് മോഹന്‍ലാല്‍ ആദ്യമായി സിനിമയില്‍ അഭിനയിച്ചത്. എസ്.കുമാറായിരുന്നു ചിത്രത്തിന്റെ ക്യാമറാ മാന്‍ .
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha