ഗവര്‍ണറെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍ നിന്നൊഴിവാക്കാന്‍ നിയമസഭ പാസാക്കിയ ബില്ലിന് രാഷ്ട്രപതി അനുമതി നിഷേധിച്ചു...

ഗവര്‍ണറെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍ നിന്നൊഴിവാക്കാന്‍ നിയമസഭ പാസാക്കിയ ബില്ലിന് രാഷ്ട്രപതി അനുമതി നിഷേധിച്ചു. 2021ലെ യൂണിവേഴ്‌സിറ്റി അപ്പലേറ്റ് ട്രൈബ്യൂണല്‍ നിയമന ഭേദഗതി ബില്ലും തള്ളി.
ഈ ബില്ലുകള്‍ ഗവര്‍ണര്‍ക്ക് തിരിച്ചയയ്ക്കും. രാഷ്ട്രപതിയുടെ നടപടിയുടെ വിവരങ്ങള്‍ സഹിതം ഗവര്‍ണര്‍ ബില്ലുകള്‍ സര്‍ക്കാരിന് കൈമാറും. ഇതിന്മേല്‍ ഇനി നടപടികള്‍ അസാദ്ധ്യമാണ്.
ബില്ലുകള്‍ രാഷ്ട്രപതിക്കയച്ച ഗവര്‍ണറുടെ നടപടിയും തീരുമാനമെടുക്കാതെ തടഞ്ഞുവച്ച രാഷ്ട്രപതിയുടെ നടപടിയും ചോദ്യംചെയ്ത് കേരളം നല്‍കിയ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി ചീഫ്ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ ബഞ്ച് പരിഗണിക്കാനിരിക്കെയാണ് ബില്ലുകള്‍ തള്ളിയത്. ഇതടക്കം നിയമസഭ പാസാക്കിയ ഏഴു ബില്ലുകള്‍ ഗവര്‍ണര്‍ ഒപ്പിടാതെ രാഷ്ട്രപതിക്ക് അയച്ചിരുന്നു. ലോകായുക്ത ഭേദഗതിക്ക് മാത്രമാണ് രാഷ്ട്രപതി അനുമതി നല്‍കിയത്.
നാലു ബില്ലുകള്‍ക്ക് നേരത്തേ അനുമതി നിഷേധിച്ചിട്ടുണ്ടായിരുന്നു.ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കി പകരം അക്കാഡമിക് വിദഗ്ദ്ധരെ ചാന്‍സലറാക്കാനുള്ള സര്‍വകലാശാലാ നിയമഭേദഗതി ബില്ലുകള്‍ 2022ലാണ് നിയമസഭ പാസാക്കിയത്. സര്‍വകലാശാലകളുടെ സ്വയംഭരണം തകരുമെന്നും സര്‍ക്കാരിനെ ആശ്രയിക്കുന്ന ചാന്‍സലര്‍മാര്‍ വരുന്നതോടെ സര്‍ക്കാരിന്റെ അതിരുവിട്ട ഇടപെടലുകള്‍ക്ക് സാഹചര്യം ഒരുങ്ങുമെന്നും അന്നത്തെ ഗവര്‍ണര്‍ രാഷ്ട്രപതിയെ അറിയിച്ചിരുന്നു.
യൂണിവേഴ്‌സിറ്റി അപ്പലേറ്റ് ട്രൈബ്യൂണല്‍ നിയമനാധികാരം ഗവര്‍ണറില്‍ നിന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത ബില്ലിലും ഗവര്‍ണര്‍ രാഷ്ട്രപതിയോട് എതിര്‍പ്പറിയിച്ചിരുന്നു. ഹൈക്കോടതിയുമായി കൂടിയാലോചിച്ച് ഗവര്‍ണര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന ജില്ലാ ജഡ്ജിയില്‍ കുറയാത്ത ജുഡീഷ്യല്‍ ഓഫീസറായിരിക്കണം യൂണിവേഴ്‌സിറ്റി അപ്പലേറ്റ് ട്രൈബ്യൂണല്‍ എന്നാണ് നിലവിലെ ചട്ടമുള്ളത്.
നിയമഭേദഗതി പ്രകാരം നിയമനം സര്‍ക്കാരിന് നടത്താവുന്നതാണ്.ഹൈക്കോടതി ജഡ്ജിയായിരുന്നവര്‍ക്കും ജില്ലാ ജഡ്ജിയില്‍ കുറഞ്ഞ റാങ്കുള്ളവര്‍ക്കും നിയമനം നല്‍കാം. ഹൈക്കോടതിയെ ഒഴിവാക്കിയുള്ള ട്രൈബ്യൂണല്‍ നിയമനം സര്‍വകലാശാലകളുടെ സ്വയംഭരണത്തിന്മേലുള്ള അതിരുവിട്ട ഇടപെടലായി മാറുമെന്നുമുള്ള ഗവര്‍ണറുടെ എതിര്‍പ്പ് അംഗീകരിച്ചാണ് രാഷ്ട്രപതി ബില്‍ തള്ളിയത്.
"
https://www.facebook.com/Malayalivartha