കണ്ണീര്‍ക്കാഴ്ചയായി... അച്ഛനും സഹോദരനും മരിച്ചതറിയാതെ എസ്എസ്എല്‍സി പരീക്ഷ എഴുതി ശ്രീദുര്‍ഗ... പരീക്ഷയ്ക്കുശേഷം അധ്യാപകര്‍ വീട്ടിലേക്ക് കൊണ്ടു വന്നപ്പോള്‍ കണ്ടത് പ്രിയപ്പെട്ട അനുജന്റെയും അച്ഛന്റെയും ചേതനയറ്റ ശരീരം... ആ കാഴ്ച കണ്ടു നിന്നവരേയും കണ്ണീരിലാഴ്ത്തി

കണ്ണീര്‍ക്കാഴ്ചയായി... അച്ഛനും സഹോദരനും മരിച്ചതറിയാതെ എസ്എസ്എല്‍സി പരീക്ഷ എഴുതി ശ്രീദുര്‍ഗ... പരീക്ഷയ്ക്കുശേഷം അധ്യാപകര്‍ വീട്ടിലേക്ക് കൊണ്ടു വന്നപ്പോള്‍ കണ്ടത് പ്രിയപ്പെട്ട അനുജന്റെയും അച്ഛന്റെയും ചേതനയറ്റ ശരീരം... ആ കാഴ്ച കണ്ടു നിന്നവരേയും കണ്ണീരിലാഴ്ത്തി
ഞായറാഴ്ച വൈകുന്നേരം മലയാറ്റൂര്‍ മധുരിമ കവലയ്ക്കു സമീപത്ത് പെരിയാറിലെ വൈശംകുടി കടവില്‍ മുങ്ങിമരിച്ച മലയാറ്റൂര്‍ നെടുവേലി വീട്ടില്‍ ഗംഗയുടെ മകളാണ് ശ്രീദുര്‍ഗ. അഞ്ച് വയസ്സുകാരനായ അനിയന്‍ ധാര്‍മികും മരിച്ചിരുന്നു. വൈകുന്നേരം 4.45-നായിരുന്നു ഈ സംഭവം നടന്നത്.
അപകടം നടക്കുമ്പോള്‍ ശ്രീദുര്‍ഗ വീട്ടിലുണ്ട്. അച്ഛനും അനിയനും അപകടം സംഭവിച്ച വിവരം അറിഞ്ഞെങ്കിലും ഇരുവരെയും ആശുപത്രിയിലെത്തിച്ചുവെന്നും പേടിക്കാനൊന്നുമില്ലെന്നുമാണ് ശ്രീദുര്‍ഗയോട് വീട്ടുകാരും നാട്ടുകാരും പറഞ്ഞത്.
സ്‌കൂള്‍ അധികൃതര്‍ ഗംഗയുടെ ബന്ധുക്കളുമായി സംസാരിച്ച് കുട്ടിയെ മരണവിവരം അറിയിക്കാതെ പരീക്ഷയെഴുതാന്‍ സൗകര്യം ഒരുക്കാന്‍ തീരുമാനിച്ചു. ഏറെ ദൂരത്തല്ലാതെ താമസിക്കുന്ന അച്ഛന്റെ സഹോദരന്റെ വീട്ടിലേക്ക് ശ്രീദുര്‍ഗയെ മാറ്റുകയായിരുന്നു. രാത്രി മുഴുവന്‍ അച്ഛന്റെയും അനിയന്റെയും വിവരം തിരക്കിക്കൊണ്ടിരുന്ന ശ്രീദുര്‍ഗയെ അത്യാഹിത വിഭാഗത്തിലായതിനാല്‍ കാണാനാകില്ലെന്നു പറഞ്ഞ് സമാധാനിപ്പിച്ചു. രാവിലെ വീടിനു മുന്നിലൂടെയല്ലാത്ത വഴിയിലൂടെ സ്‌കൂളിലെത്തിച്ചു. ആശുപത്രിയില്‍ പോകണമെന്ന് വാശിപിടിച്ചെങ്കിലും പരീക്ഷയെഴുതിയ ശേഷം കൊണ്ടുപോകാമെന്ന് പറഞ്ഞു.
മൃതദേഹങ്ങള്‍ ഉച്ചയ്ക്ക് ഒന്നോടെ വീട്ടിലെത്തിച്ചു. മൂന്നരയോടെ ശ്രീദുര്‍ഗയെ അധ്യാപകര്‍ വീട്ടിലേക്ക് കൊണ്ടുവന്നു. പ്രിയപ്പെട്ട അനുജന്റെയും അച്ഛന്റെയും ചേതനയറ്റ ശരീരം കണ്ട് തളര്‍ന്നുപോയ ശ്രീദുര്‍ഗയെ അധ്യാപകരും സഹപാഠികളും താങ്ങിനിര്‍ത്തി. ആ കാഴ്ച ഏവരേയും കണ്ണീരിലാഴ്ത്തി.
"
https://www.facebook.com/Malayalivartha