കേരളത്തിന് ആശ്വാസം 6000കോടി കൂടി കടമെടുക്കാം, ഇത്തവണ പണം അനുവദിച്ചത് ഇതിന്

സാമ്പത്തിക പ്രതിസന്ധിയിൽ താളംതെറ്റി നിൽക്കുന്ന സംസ്ഥാന സർക്കാരിന് ആശ്വാസം. ട്രഷറിയിലെ പ്രശ്നപരിഹാരത്തിന് താൽക്കാലിക അശ്വാസമെന്നോണം ഒരു വഴിയൊരുങ്ങിയിരിക്കുകയാണ്. നിലവിൽ എടുത്ത കടത്തിന് മീതെ 6,000 കോടി രൂപ കൂടി കടമെടുക്കാനുള്ള അനുമതി ലഭിച്ചിരിക്കുകയാണ് ഇപ്പോൾ .
കേന്ദ്രത്തിന്റെ ഈ അനുമതി ലഭിച്ചതോടു കൂടെ കേരളത്തിനു 11990 കോടി കൂടി എന്നാണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. എങ്കിൽ പോലും ട്രഷറിയിലെ പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം ഇതുകൊണ്ട് ഉണ്ടാകുമെന്ന ആശ്വാസത്തിലാണ് സംസ്ഥാന സർക്കാർ. വൈദ്യുതി പരിഷ്കരണം നടത്തിയ വകയിലാണ് ഇപ്പോൾ അധികവായ്പ അനുവദിച്ചിരിക്കുന്നത്.
ആകെ 18000 കോടി രൂപ കടമെടുക്കാനാണ് സംസ്ഥാന സർക്കാർ അനുമതി തേടിയിരുന്നത്. 5900 കോടി കടമെടുത്തതിന് പിന്നാലെ വൈദ്യുതി മേഖലയിലെ പരിഷ്‌കരണം സംബന്ധിച്ച റിപ്പോർട്ട് കൈമാറിയ ശേഷം 6000 കോടി രൂപ വായ്പയുടെ അനുമതി കൂടി സംസ്ഥാനം ആവശ്യപ്പെടുകയായിരുന്നു. സാമ്പത്തിക വർഷം അവസാനത്തോട് അടുക്കുമ്പോൾ ലഭിക്കുന്ന ഈ 6000 കോടി രൂപ സംസ്ഥാനത്തിന് വലിയ ആശ്വാസമാകും.
സാമ്പത്തിക വർഷത്തിൻ്റെ അവസാനത്തിൽ കടുത്ത പണ ഞെരുക്കമാണ് ട്രഷറിയിൽ. ബില്ലുകൾ മാറുന്നതടക്കം കഴിഞ്ഞ ദിവസം പ്രതിസന്ധിയിലായി. ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ ഇന്നലെ പാസാക്കിയിരുന്നില്ല. ഇതിന് ഇടയിലാണ് സർക്കാരിന് ആശ്വാസമായി ആറായിരം കോടിയുടെ അധികവായ്ക്ക് അനുമതി ലഭിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha