സൈബർ തെളിവുകളുടെ വിശദ പരിശോധന ആരംഭിച്ചു; അഫാനും കൊല്ലപ്പെട്ട പെൺ സുഹൃത്ത് ഫർസാനയും തമ്മിലുള്ള വാട്സാപ്പ് സന്ദേശങ്ങൾ വീണ്ടെടുത്തു...

വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിൽ സൈബർ തെളിവുകളുടെ വിശദ പരിശോധന ആരംഭിച്ചു. കുറ്റപത്രം തയ്യാറാക്കുന്നതിന് മുന്നോടിയായാണ് നടപടി. പ്രതി അഫാന്റെയും മാതാവ് ഷെമിയുടെയും വാട്സാപ്പ് സന്ദേശങ്ങൾ പൂർണമായും വീണ്ടെടുക്കാൻ ഉള്ള ശ്രമം ഊർജ്ജിതമാക്കി. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഇവർ അയച്ച സന്ദേശങ്ങൾ വിശദമായി പരിശോധിക്കുമെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. അഫാനും കൊല്ലപ്പെട്ട പെൺ സുഹൃത്ത് ഫർസാനയും തമ്മിലുള്ള വാട്സാപ്പ് സന്ദേശങ്ങൾ വീണ്ടെടുത്തതായാണ് വിവരം. ഇതിൽ കൊലപാതക സൂചനയുള്ള സന്ദേശങ്ങൾ ഇല്ലെന്നാണ് വിവരം.
സാമ്പത്തിക കാര്യങ്ങൾ, ഒന്നിച്ചുള്ള യാത്രകൾ എന്നിവയെ കുറിച്ച് ഇരുവരും സന്ദേശങ്ങൾ കൈമാറിയിട്ടുണ്ട്. സാക്ഷിമൊഴി രേഖപ്പെടുത്താനുള്ള നടപടികളും പോലീസ് ആരംഭിച്ചിട്ടുണ്ട്. കൊലപാതകങ്ങൾക്ക് ദൃക്‌സാക്ഷികൾ ഇല്ലാത്തതിനാൽ പരമാവധി സാഹചര്യ തെളിവുകൾ ഉൾപ്പെടുത്തിയാകും കുറ്റപത്രം തയ്യാറാക്കുക.
അന്വേഷണം അന്തിമ ഘട്ടത്തിൽ എത്തിനിൽക്കുമ്പോൾ 90ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. അഫാൻ ജയിലിൽ നല്ല നടത്തിപ്പാണെന്നാണ് അധികൃതർ പുറത്ത് വിടുന്ന വിവരം. കൂടാതെ മാതാപിതാക്കളെ കാണണമെന്ന് അഫാൻ ആഗ്രഹം പ്രകടിപ്പിച്ചതായും പറയുന്നുണ്ട്.
താൻ ചെയ്തത് തെറ്റാണെന്നും പാപമാണന്നും അഫാൻ പറഞ്ഞെന്ന് ജയിൽ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. അവസാനഘട്ട തെളിവെടുപ്പിനും ചോദ്യം ചെയ്യലിനും ശേഷം ഇക്കഴിഞ്ഞ വ്യാഴാഴ്ച പ്രതിയെ ജയിലിൽ എത്തിച്ചിരുന്നു. നേരത്തെ ആത്മഹത്യ പ്രവണത കാണിച്ചിരുന്ന പ്രതി ഇപ്പോൾ ശാന്തനാണങ്കിലും പ്രത്യേക ബ്ലോക്കിൽ നിരീക്ഷണം തുടരുകയാണ്.
https://www.facebook.com/Malayalivartha