മമ്മൂട്ടിക്ക് വേണ്ടി നടത്തിയ വഴിപാട് വിവരം പുറത്തായത്; മാഹന്‍ലാലിന്റെ പ്രസ്താവന തെറ്റിദ്ധാരണ മൂലമാണെന്നും തിരുത്തണമെന്നും ദേവസ്വം ബോര്‍ഡ്

ശബരിമലയില്‍ ദര്‍ശനം നടത്തിയപ്പോള്‍ മമ്മൂട്ടിക്ക് വേണ്ടി നടത്തിയ വഴിപാട് വിവരം പുറത്തായത് സംബന്ധിച്ച ചലച്ചിത്ര നടന്‍ മോഹന്‍ലാലിന്റെ പ്രസ്താവന തെറ്റിദ്ധാരണ മൂലമാണെന്നും തിരുത്തണമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടു. ശബരിമല ക്ഷേത്രത്തില്‍ മമ്മൂട്ടിയുടെ പേരില്‍ താന്‍ നടത്തിയ വഴിപാട് വിവരങ്ങള്‍ ദേവസ്വം ഉദ്യോഗസ്ഥര്‍ പരസ്യപ്പെടുത്തിയതായി കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ ഒരു അഭിമുഖത്തില്‍ പരാമര്‍ശിച്ചിരുന്നു.
വഴിപാട് രസീതിലെ വിവരങ്ങള്‍ പരസ്യപ്പെടുത്തിയത് ദേവസ്വം ഉദ്യോഗസ്ഥരല്ല. വഴിപാട് ഒടുക്കുമ്പോള്‍ കൗണ്ടര്‍ ഫോയില്‍ മാത്രമാണ് ദേവസ്വം സൂക്ഷിക്കുക. രസീതിന്റെ ബാക്കി ഭാഗം വഴിപാട് നടത്തുന്ന ആള്‍ക്ക് കൈമാറും. വഴിപാട് നടത്താന്‍ മോഹന്‍ലാല്‍ ചുമതലപ്പെടുത്തിയ ആള്‍ക്കും രസീത് കൈമാറിയിട്ടുണ്ട്. ദേവസ്വം ഉദ്യോഗസ്ഥരുടെ ഭാഗത്ത് യാതൊരു വീഴ്ചയുമില്ലെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.
ഈ വസ്തുതകള്‍ ബോധ്യപ്പെട്ട് നടന്‍ മോഹന്‍ലാല്‍ പ്രസ്താവന തിരുത്തുമെന്ന് കരുതുന്നുവെന്ന് അധികൃതര്‍ വിശദീകരിച്ചു.
https://www.facebook.com/Malayalivartha