സ്‌കൂളില്‍ പരീക്ഷ ഡ്യൂട്ടിക്ക് എത്തിയ അധ്യാപകരുടെ വാഹനത്തിന് നേരെ പടക്കമെറിഞ്ഞ് വിദ്യാര്‍ത്ഥികള്‍

പരീക്ഷ ഡ്യൂട്ടിക്ക് എത്തിയ അധ്യാപകരുടെ വാഹനത്തിന് നേരെ പടക്കമെറിഞ്ഞതായി പരാതി. ചെണ്ടപ്പുറായ എആര്‍എച്ച് എസ്എസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് പരാതി. പരീക്ഷാ ഹാളില്‍ കോപ്പി അടിക്കാന്‍ അനുവദിക്കാത്തതിലുള്ള അമര്‍ഷത്തിലാണ് ചില വിദ്യാര്‍ത്ഥികള്‍ പടക്കമെറിഞ്ഞതെന്ന് അധ്യാപകര്‍ പറഞ്ഞു.
സ്‌കൂളില്‍ പരീക്ഷാ ഡ്യൂട്ടിക്കെത്തിയ അധ്യാപകരായ ദീപുകുമാര്‍, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ പടക്കമെറിഞ്ഞതായാണ് പരാതി. പരീക്ഷാ ഡ്യൂട്ടി കഴിഞ്ഞു മടങ്ങുമ്പോഴായിരുന്നു സംഭവം. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ തിരൂരങ്ങാടി പൊലീസില്‍ പരാതി നല്‍കി.
https://www.facebook.com/Malayalivartha