മന്ത്രി പി രാജീവിന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിന് അനുമതി നിഷേധിച്ച് കേന്ദ്ര വിദേശകാര്യമന്ത്രാലയം...

മന്ത്രി പി രാജീവിന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിന് അനുമതി നിഷേധിച്ച് കേന്ദ്ര വിദേശകാര്യമന്ത്രാലയം... എന്നാല്‍ മന്ത്രിതലത്തില്‍ പങ്കെടുക്കേണ്ട പരിപാടിയല്ലെന്നാണ് വിശദീകരണം.അമേരിക്കന്‍ സൊസൈറ്റി ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷന്റെ ആഭിമുഖ്യത്തില്‍ വാഷിങ്ടണ്‍ ഡിസിയില്‍ 28 മുതല്‍ ഏപ്രില്‍ ഒന്നുവരെ നടക്കുന്ന സമ്മേളനത്തില്‍ മന്ത്രിയടക്കം കേരളത്തില്‍ നിന്ന് നാല് പേര്‍ക്ക് ക്ഷണം ഉണ്ടായിരുന്നു.
ഇതില്‍ പങ്കെടുക്കുന്നതിനാണ് മന്ത്രി വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടിയത്. നിലവില്‍ യാക്കോബായ സഭാധ്യക്ഷന്റെ സ്ഥാനാരോഹണത്തിന് ലബനനിലുള്ള മന്ത്രി അവിടെനിന്ന് അമേരിക്കയിലേക്കു പോവാനായിരുന്നു തീരുമാനിച്ചിരുന്നത്.
അതേസമയം പരിപാടി മന്ത്രി തലത്തിലുള്ളവര്‍ പങ്കെടുക്കേണ്ടതല്ലെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട്.
"
https://www.facebook.com/Malayalivartha