കോട്ടയം തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിനിടെ കുരുമുളക് സ്‌പ്രേ പ്രയോഗവും കത്തിക്കുത്തും; ആറു പേർക്ക് പരിക്ക്; വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

കോട്ടയം തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിനിടെ കുരുമുളക് സ്‌പ്രേ പ്രയോഗവും കത്തിക്കുത്തും. സംഘർഷത്തിൽ ആറു പേർക്ക് പരിക്കേറ്റു. പരിക്കേറ്റ പ്രിൻസ് , ബെൻജോൺസൺ, ഹരിശങ്കർ, അലോഷി, ആരോൺ, അർജുൻ എന്നിവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയിൽ നടന്ന ഗാനമേളയ്ക്കിടെയാണ് സംഘർഷമുണ്ടായത്.
കരുത്തിക്കൂട്ടി എത്തിയ അക്രമി സംഘം പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. ആക്രമണത്തിനിടെ ഒരു വിഭാഗം കുരുമുളക് സ്‌പ്രേ പ്രയോഗിക്കുകയും, വടിവാൾ വീശുകയും ചെയ്തു. ഇതിനിടെയാണ് രണ്ടു പേർക്ക് കുത്തേറ്റത്.
സംഘർഷത്തിനിടെ തിരുനക്കര മൈതാനത്ത് ഗാനമേളയ്ക്കായി തയ്യാറാക്കിയിരുന്ന മൈക്ക് സെറ്റും റോഡിലേയ്ക്കു മറിഞ്ഞു വീണു. പൊലീസ് ഉദ്യോഗസ്ഥർ അടക്കമുള്ളവർ ഭാഗ്യം കൊണ്ടു മാത്രമാണ് രക്ഷപെട്ടത്. സംഭവത്തിൽ രണ്ട് കൂട്ടരോടും സ്‌റ്റേഷനിൽ എത്താൻ വെസ്റ്റ് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha