ഏറ്റുമാനൂരില്‍ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസിലെ പ്രതി നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും...

ഏറ്റുമാനൂരില്‍ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസിലെ പ്രതി നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. കോട്ടയം ജില്ലാ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്.
കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ച കോടതി പൊലീസിനോട് വിശദമായ റിപ്പോര്‍ട്ട് ചോദിച്ചിട്ടുണ്ടായിരുന്നു. ജാമ്യത്തെ എതിര്‍ത്ത് പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നോബി ലൂക്കോസ് ഷൈനിയെ പിന്തുടര്‍ന്ന് പീഡിപ്പിച്ചതാണ് ആത്മഹത്യക്ക് കാരണമായതെന്നാണ് റിപ്പോര്‍ട്ട്.
നോബിക്ക് ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത് ഷൈനിയുടെ അച്ഛന്‍ കുര്യാക്കോസും ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്. മുമ്പ് ഏറ്റുമാനൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നോബി നല്‍കിയ ജാമ്യാപേക്ഷ തള്ളിയിട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സെഷന്‍സ് കോടതിയെ സമീപിച്ചത്. പ്രതിക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റമാണ് പൊലീസ് ചുമത്തിയിരിക്കുന്നത്.
ഫെബ്രുവരി 28 ന് ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം പാറോലിക്കല്‍ വെച്ചാണ് ഷൈനിയും മക്കളായ അലീനയും ഇവാനയും ട്രെയിന് മുന്നില്‍ ചാടി മരിച്ചത്. കോട്ടയം നിലമ്പൂര്‍ റോഡ് എക്‌സ്പ്രസ് ഇടിച്ചാണ് മൂവരും മരിച്ചത്.
"
https://www.facebook.com/Malayalivartha