ട്രെയിന്‍ തട്ടി മരിച്ച സംഭവത്തിലെ ദുരൂഹതയില്‍ വിശദ അന്വേഷണം നടത്താന്‍ ഐബി..സംശയ നിഴലിലുള്ള ഉദ്യോഗസ്ഥന്‍ അവധിയില്‍ പ്രവേശിപ്പിച്ചു..

ഒരു വ്യക്തി സ്വയം ജീവനൊടുക്കാൻ തീരുമാനിക്കുന്നത് എപ്പോഴാണ്? അതികഠിനമായ വൈകാരിക പ്രതിസന്ധികളിൽ അകപ്പെടുമ്പോഴോ? ഒരിഞ്ചുപോലും ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ലെന്ന ഉറച്ച വിശ്വാസം ചിന്തകളെ ഗ്രസിക്കുമ്പോഴോ? വിദ്യാസമ്പന്നരും സുഖലോലുപതയിൽ കഴിയുന്നവരു പ്രശസ്തരും വരെ ആത്മഹത്യയുടെ പാത തെരഞ്ഞെടുക്കുമ്പോൾ സമൂഹം പലപ്പോഴും അതിന്റെ കാരണങ്ങൾ തേടാറുണ്ട്. ജീവിതത്തിന്റെ പല ഘട്ടങ്ങളിൽ സംഭവിക്കുന്ന പ്രതിസന്ധികളാകാം പലരെയും ആത്മഹത്യയിലേക്ക് തള്ളിവിടുന്നത്.
എന്നാൽ സമാന അവസ്ഥകളിലൂടെ കടന്നുപോകുന്ന എല്ലാവരും മരണത്തിന്റെ വഴിതേടുന്നുമില്ല.പലരും അതിൽ നിന്നെല്ലാം ഓവർ COME ചെയ്തു അതിലും സ്ട്രോങ്ങ് ആയി ജീവിച്ചു കാണിക്കുന്നുണ്ട് . ഇപ്പോൾ നിങ്ങൾക്ക് ആണെങ്കിലും എനിക്ക് ആണെങ്കിലും ഏറ്റവും അടുത്ത ഉദാഹരണമായി എടുത്തു കാണിക്കാൻ ഒരാൾ എങ്കിലും ഉണ്ടാവും . ഇവിടെ മേഘയുടെ കാര്യത്തിൽ നല്ല വിദ്യാഭ്യസം ഉണ്ടായിട്ടും ജോലി ഉണ്ടായിട്ടും ഇനിയങ്ങോട്ട് നല്ലൊരു ഭാവി അവിടെ കിടക്കുകയാണ് എന്നിട്ടും പോലും എന്തിനു ആ മകൾ അങ്ങനെ ഒരു തീരുമാനം എടുത്തു എന്നുള്ളതാണ് . ഇപ്പോൾ തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം
ഐബി ഉദ്യോഗസ്ഥ മേഘ മധുസൂദനന്‍ ട്രെയിന്‍ തട്ടി മരിച്ച സംഭവത്തിലെ ദുരൂഹതയില്‍ വിശദ അന്വേഷണം നടത്താന്‍ ഐബി.മേഘയുടെ മരണവുമായി ബന്ധപ്പെട്ട് സംശയ നിഴലിലുള്ള ഉദ്യോഗസ്ഥന്‍ അവധിയില്‍ പ്രവേശിപ്പിച്ചു. മേഘയും ഈ യുവാവും സര്‍വ്വീസില്‍ കയറിയിട്ട് ഒരു വര്‍ഷമേ ആകുന്നുള്ളൂ. പ്രൊബേഷന്‍ കാലം കഴിഞ്ഞിട്ടില്ലെന്നാണ് സൂചന. അതുകൊണ്ട് തന്നെ ഐബിയ്ക്ക് അവമതിപ്പുണ്ടാക്കിയതിന് യുവാവിനെ സര്‍വ്വീസില്‍ നിന്നും പുറത്താക്കാനും സാധ്യതയുണ്ട്. എല്ലാ വശങ്ങളും ഐബി പരിശോധിക്കുകയാണ്. ഡല്‍ഹിയില്‍ ഇക്കാര്യത്തില്‍ ഉടന്‍ വ്യക്തതയുള്ള തീരുമാനം ഉണ്ടായേക്കും.
മേഘയെ മാനസികമായി സമ്മര്‍ദ്ദത്തിലാക്കിയത് മലപ്പുറത്തുകാരനായ ഈ ഐബിക്കാരനാണെന്ന് വ്യക്തമായിട്ടുണ്ട്.മേഘയുടെ സഹപ്രവര്‍ത്തകരും ഇത്തരത്തില്‍ നിലപാട് എടുത്തു കഴിഞ്ഞു. സംഭവം അന്വേഷിക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു. കേരള പോലീസിലും ഇന്റലിജന്‍സ് ബ്യൂറോയ്ക്കും ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയിട്ടുണ്ട്. പോലീസ് ആരോപണ വിധേയനെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കാന്‍ സാധ്യതയുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്.തിങ്കളാഴ്ച രാവിലെയാണ് തിരുവനന്തപുരം പേട്ട റെയില്‍വേ മേല്‍പ്പാലത്തിന് സമീപം ട്രാക്കില്‍ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ മേഘയെ കണ്ടത്.
വിമാനത്താവളത്തിലെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞിറങ്ങിയശേഷമാണ് ഇവിടെ മരിച്ചനിലയില്‍ കണ്ടത്.തിങ്കളാഴ്ച രാവിലെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങിയശേഷം രാവിലെ ആറുമണിക്ക് മേഘ വിളിച്ചിരുന്നെന്ന് അച്ഛന്‍ മധുസൂദനന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha