പ്ലസ് ടു പരീക്ഷയ്ക്കിടെ ഇന്‍വിജിലേറ്റര്‍ ഉത്തരക്കടലാസ് പിടിച്ചുവച്ച സംഭവം: വിദ്യാര്‍ത്ഥിനിക്ക് വീണ്ടും പരീക്ഷ എഴുതാന്‍ അനുമതി നല്‍കി വിദ്യാഭ്യാസ വകുപ്പ്

പ്ലസ് ടു പരീക്ഷയ്ക്കിടെ ഇന്‍വിജിലേറ്റര്‍ അകാരണമായി ഉത്തരക്കടലാസ് പിടിച്ചുവച്ച സംഭവത്തില്‍ വിദ്യാര്‍ത്ഥിനിക്ക് വീണ്ടും പരീക്ഷ എഴുതാന്‍ അനുമതി നല്‍കി വിദ്യാഭ്യാസ വകുപ്പ്. വേങ്ങര കുറ്റൂര്‍ നോര്‍ത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയുടെ ഉത്തരക്കടലാസാണ് ഇന്‍വിജിലേറ്റര്‍ അരമണിക്കൂര്‍ പിടിച്ചുവച്ചത്. വിദ്യാര്‍ത്ഥിനിക്ക് സേ പരീക്ഷയായി എഴുതാമെന്നും ഇത് ആദ്യ പരീക്ഷയായി കണക്കാക്കാമെന്നും റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പി എം അനില്‍ പറഞ്ഞു.
വിദ്യാര്‍ത്ഥിനിയെ കാണാനെത്തിയതായിരുന്നു റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍. കുട്ടിക്ക് മാനസികമായി എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായെങ്കില്‍ അത് പരിഹരിക്കാനാണ് വീട്ടിലെത്തിയതെന്നും പി എം അനില്‍ പറഞ്ഞു. കുട്ടിയോടും അമ്മയോടും സംസാരിച്ചു. സേ പരീക്ഷയോടൊപ്പം പരീക്ഷ എഴുതാം.
കൂടുതല്‍ ആവശ്യങ്ങള്‍ പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എക്കണോമിക്‌സ് പരീക്ഷയുടെ ഉത്തരക്കടലാസാണ് കുട്ടിയില്‍ നിന്ന് ഇന്‍വിജിലേറ്റര്‍ വാങ്ങിവച്ചിരുന്നത്. ഈ സംഭവത്തില്‍ വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ ഇന്‍വിജിലേറ്ററിനെതിരെ നടപടി എടുത്തിരുന്നു. വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ച നടപടിയില്‍ സന്തോഷമുണ്ടെന്ന് കുട്ടി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
https://www.facebook.com/Malayalivartha