രണ്ടാമത് ഭരത് മുരളി നാടകോത്സവത്തിന് നാളെ തിരി തെളിയും

രണ്ടാമത് ഭരത് മുരളി നാടകോത്സവത്തിന് നാളെ തിരി തെളിയും. കേരള സർവ്വകലാശാല സംഘടിപ്പിക്കുന്ന ഭരത് മുരളി നാടകോത്സവത്തിന്റെ രണ്ടാം പതിപ്പിന് ലോക നാടക ദിനമായ മാർച്ച് 27 ന് തിരുവനന്തപുരത്ത് തിരശീല ഉയരും.
പാളയം സെനറ്റ് ഹാളിൽ മാർച്ച് 27 ന് വൈകുന്നേരം 5.30 ന് ബഹു.ധനകാര്യ വകുപ്പ് മന്ത്രി ശ്രീ കെ. എൻ. ബാലഗോപാൽ നാടകോത്സവം ഉദ്ഘാടനം ചെയ്യും.മുൻ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ ശ്രീ രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തും.
സിൻഡിക്കേറ്റ് അംഗവും ഭരത് മുരളി നാടകോത്സവം ചെയർമാനുമായ അഡ്വ.ജി. മുരളീധരൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സിൻഡിക്കേറ്റ് അംഗവും ഭരത് മുരളി നാടകോത്സവം ജനറൽ കൺവീനറുമായ ഡോ.ഷിജു ഖാൻ ജെ. എസ്. സ്വാഗതം ആശംസിക്കും.ചടങ്ങിൽ ആദ്യകാല നാടക പ്രതിഭകളെയും അവരുടെ കുടുംബാംഗങ്ങളെയും ആദരിക്കും.
ഉദ്ഘാടന ചടങ്ങിന് ശേഷം കായംകുളം കെ പി എ സി യുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകം അരങ്ങേറും.തുടർന്ന് മാർച്ച് 31 വരെ പാളയം സെനറ്റ് ഹൌസ് ക്യാമ്പസ്സിലെ വൈകുന്നേരങ്ങൾ നാടകക്കാഴ്ചകൾ കൊണ്ട് സമ്പന്നമാകും.
https://www.facebook.com/Malayalivartha