ആശാവര്‍ക്കര്‍മാര്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് പാലക്കാട് നഗരസഭ: വര്‍ഷം 12,000 രൂപ നല്‍കുമെന്ന് നഗരസഭ ബഡ്ജറ്റില്‍ പ്രഖ്യാപനം

ആശാവര്‍ക്കര്‍മാര്‍ക്ക് വര്‍ഷം 12,000 രൂപ ധനസഹായം പ്രഖ്യാപിച്ച് പാലക്കാട് നഗരസഭ. ബജറ്റ് പ്രസംഗത്തിലാണ് നഗരസഭയുടെ പ്രഖ്യാപനം. ഇതിലൂടെ മാസം നഗരസഭയിലെ ഓരോ ആശ വര്‍ക്കര്‍ക്കും ആയിരം രൂപ വീതം അധിക വരുമാനം ലഭിക്കും. ബിജെപിയാണ് പാലക്കാട് നഗരസഭ ഭരിക്കുന്നത്.
ഓണറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക എന്നീ ആവശ്യങ്ങളുന്നയിച്ച് സെക്രട്ടേറിയറ്റിനു മുന്നിലെ ആശമാരുടെ അനിശ്ചിത കാല സമരം 45 ദിവസം പിന്നിടുകയാണ്. നിരാഹാര സമരം ഏഴാംദിവസത്തേക്കും കടന്നു. സാഹിത്യ,സാംസ്‌കാരിക, പൊതുരംഗങ്ങളിലെ നിരവധി പേര്‍ സമരത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.
അതേസമയം സര്‍ക്കാര്‍ ആശാവര്‍ക്കര്‍മാരെ പരിഹസിക്കുന്നുവെന്ന് നടന്‍ ജോയ് മാത്യു പറഞ്ഞു. സര്‍ക്കാര്‍ സ്ത്രീകളെ അപഹസിക്കുന്നു. ചര്‍ച്ചക്ക് വിളിക്കുന്നില്ല. ആശാ വര്‍ക്കര്‍മാരോട് സര്‍ക്കാര്‍ കാണിക്കുന്നത് മുഷ്‌ക്. ഇന്ത്യ ഭരിക്കുന്നവരും സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതും ഒരേ രീതിയെന്നും അദ്ദേഹം വിമര്‍ശിച്ചു.
സംസ്ഥാനത്ത് ജനാധിപത്യ രീതി നടപ്പിലാക്കുന്നില്ല. ആമസോണ്‍ കാടുകള്‍ കത്തിയാല്‍ ബ്രസീല്‍ എംബസിക്ക് മുമ്പില്‍ പോയി സമരം ചെയ്യും. അപ്പോഴായിരിക്കും ബ്രസീല്‍ എംബസി പോലും ആമസോണ്‍ കാടു കത്തിയ കാര്യം അറിയുക. ഫെയ്‌സ്ബുക്കില്‍ ഒക്കെ വലിയ വിപ്ലവം എഴുതും. അവര്‍ക്കൊന്നും ആശമാരുടെ സമരത്തില്‍ ഒരു ഫേസ്ബുക്ക് പോസ്റ്റ് പോലും ഇടാനുള്ള ധൈര്യമോ ബോധമോ പോലുമില്ല. സര്‍ക്കാരിന് അനാവശ്യ പിടിവാശിയാണ്.
തമിഴ്‌നാട്ടില്‍ സിഐടിയു ആണ് ആശാ സമരം നടത്തുന്നത്. നമ്മുടെ മുഖ്യമന്ത്രി എല്ലാ അര്‍ത്ഥത്തിലും സ്റ്റാലിന് പഠിക്കുകയാണ്. ആശാ സമരം ജനകീയ സമരമാകുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നില്ല. ദുര്‍വാശി പരിഹാസം സര്‍ക്കാരിന്റെ മുഖമുദ്ര.
യുവജന സംഘടനകള്‍ പാര്‍ട്ടിയുടെ അടിമകള്‍. സ്വന്തമായി വ്യക്തിത്വം ഇല്ലാത്ത അടിമകള്‍. ആമസോണ്‍ കാട് കത്തുമ്പോള്‍ ബ്രസീല്‍ എംബസിക്ക് മുന്‍പില്‍ സമരം ചെയ്തവരാണ് ഇവര്‍. പക്ഷേ ഇവിടുത്തെ സമരം ഇവര്‍ കാണുന്നില്ലെന്നും ജോയ് മാത്യു വ്യക്തമാക്കി. എന്തൊരു വിരോധാഭാസമാണ് ഇത്. സുരേഷ് ഗോപി സമരക്കാരെ കാണാന്‍ ഇനി ഓര്‍ഡറുമായി വന്നാല്‍മതി. പിന്തുണ പ്രഖ്യാപിക്കാന്‍ എനിക്കും പറ്റുമെന്നും ജോയ് മാത്യു വിമര്‍ശിച്ചു.
https://www.facebook.com/Malayalivartha