പൂവാറില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരത്ത് പൂവാറില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൂവാര്‍ സ്വദേശിയായ അശ്വതി (15) ആണ് മരിച്ചത്. പരീക്ഷ കഴിഞ്ഞ് വീട്ടില്‍ എത്തിയ കുട്ടി ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം. ജോസ് രാജ് - ബീന ദമ്പതികളുടെ മകളാണ്. എന്താണ് കാരണമെന്ന് വ്യക്തമല്ല.
ഇന്ന് വൈകിട്ടോടെയാണ് സംഭവം. ഓലത്താന്നി വിക്ടറിസ് കസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. വിവരമറിഞ്ഞ് പൂവാര്‍ പൊലീസ് എസ്എച്ച്ഒ സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ്മോര്‍ട്ടം അടക്കം നടപടിക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
https://www.facebook.com/Malayalivartha