ക്ഷേമപെന്‍ഷന്‍ പലിശയടക്കം തിരിച്ചടച്ച 16 റവന്യൂ വകുപ്പ് ജീവനക്കാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

അനര്‍ഹമായി നേടിയ ക്ഷേമപെന്‍ഷന്‍ പലിശ സഹിതം തിരിച്ചടച്ച 16 സര്‍ക്കാര്‍ ജീവനക്കാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. റവന്യൂ വകുപ്പിന്റെ ഭാഗമായ 16 ജീവനക്കാരുടെ സസ്‌പെന്‍ഷനാണ് പിന്‍വലിച്ചത്.
പെന്‍ഷനായി കൈപ്പറ്റിയ പണം പ്രതിവര്‍ഷം 18 ശതമാനം പലിശ എന്ന കണക്കില്‍ ഇവര്‍ തിരിച്ചടച്ചതോടെയാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 26നാണ് റവന്യൂ വകുപ്പില്‍ ക്ഷേമപെന്‍ഷന്‍ അനര്‍ഹമായി കൈപ്പറ്റിയ 38 സര്‍ക്കാര്‍ ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തത്. ഇവരില്‍ 22 പേര്‍ ഇപ്പോഴും സസ്‌പെന്‍ഷനില്‍ തുടരുകയാണ്.
https://www.facebook.com/Malayalivartha