കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികളില്‍ ഒരാള്‍ മരിച്ചു; അവസാന ദൃശ്യങ്ങൾ പകർത്തിയ മൂന്നാമൻ നടുങ്ങിയ കാഴ്ച: രക്ഷാപ്രവർത്തനത്തിന് കരസേനയും: ശ്രീപാര്‍ഥസാരഥിയ്ക്കായി തെരച്ചിൽ...

അടിമലത്തുറ കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികളില്‍ ഒരാള്‍ മരിച്ചു. മറ്റൊരു വിദ്യാര്‍ഥിയെ കാണാതായി. വെങ്ങാനൂര്‍ പനങ്ങോട് ഗോകുലത്തില്‍ സി.ഗോപകുമാറിന്റെയും ഉമാദേവിയുടെയും മകനായ ജി.യു. ജീവന്‍(24) ആണ് മരിച്ചത്. പാറ്റൂര്‍ ചര്‍ച്ച് വ്യൂ ലൈനില്‍ അശ്വതിയില്‍ സി. അളകരാജന്റെയും വെങ്കിട ലക്ഷ്മിയുടെയും മകനായ ശ്രീപാര്‍ഥസാരഥിയെ(24)യാണ് കാണാതായത്. കാഞ്ഞിരംകുളം കെ.എന്‍.എം. കോളേജ് ഓഫ് ആര്‍ട്ട്സ് ആന്‍ഡ് സയന്‍സിലെ സോഷ്യോളജി വിഭാഗത്തിലെ ഒന്നാം വര്‍ഷ പി.ജി. വിദ്യാര്‍ഥികളായിരുന്നു ഇരുവരും.
ശ്രീപാർഥസാരഥിയ്ക്കായുള്ള തിരച്ചിൽ തുടരുകയാണ്. കാഞ്ഞിരംകുളം ഗവ. കെഎൻഎം ആർട്സ് ആൻഡ് സയൻസ് കോളജ് ഒന്നാം വർഷ എംഎ സോഷ്യോളജി വിദ്യാർഥികളാണ് ഇവർ. ക്ലാസിലെ മറ്റൊരു കൂട്ടുകാരനുൾപ്പെടെ മൂന്നംഗ സംഘമാണു തീരത്തെത്തിയത്. രണ്ടുപേർ കുളിക്കാനിറങ്ങി. പെട്ടെന്നുണ്ടായ വലിയ തിരയിൽപെട്ടതോടെ കരയിൽനിന്ന വിദ്യാർഥി ബഹളം വച്ചു. ടൂറിസം വിഭാഗത്തിലെയും സ്വകാര്യ റിസോർട്ടിലെയും ലൈഫ് ഗാർഡുമാരും തീരത്ത് പരിശീലനത്തിലേർപെട്ടിരുന്ന കരസേനാ അംഗങ്ങളും ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തി.
കരയിലെത്തിച്ച ജീവന് പ്രാഥമികശുശ്രൂഷ നൽകിയ ശേഷം സേനയുടെ ആംബുലൻസിൽ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നതായി വിഴിഞ്ഞം കോസ്റ്റൽ പൊലീസ് അറിയിച്ചു. മറ്റൊരു സുഹൃത്ത് സിബി മാത്യുവാണ് അപകടം സമീപത്തെ സ്വകാര്യ റിസോര്‍ട്ടിലെ ലൈഫ് ഗാര്‍ഡുകളെ അറിയിച്ചത്. തുടര്‍ന്ന് അവരെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. ശ്രീപാര്‍ഥസാരഥിയെ കണ്ടെത്തുന്നതിനായി കോസ്റ്റല്‍ പോലീസ്, കോസ്റ്റുഗാര്‍ഡ്, മറൈന്‍ എന്‍ഫോഴ്സമെന്റ്, അദാനി തുറമുഖ കമ്പനിയുടെ ബോട്ട് എന്നിവയുപയോഗിച്ച് രാത്രി വൈകിയും സംയുക്ത തിരച്ചില്‍ തുടരുകയാണ്.
വ്യാഴാഴ്ച രാവിലെ 11.30-ഓടെയായിരുന്നു അപകടം. കോളേജിലെ എല്ലാ വിഭാഗത്തിലെയും അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികളുടെ ഫെയര്‍വെല്‍ പാര്‍ട്ടിയുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് പിജി വിദ്യാര്‍ഥികള്‍ക്കും ക്ലാസുകളുണ്ടായിരുന്നില്ലെന്ന് സോഷ്യോളജി വിഭാഗം മേധാവി ജ്യോതി എസ്.നായര്‍ പറഞ്ഞു. അവധി ആഘോഷിക്കാനാണ് വിദ്യാര്‍ഥികള്‍ അടിമലത്തുറയിലെത്തിയത്. കുളിക്കുന്നതിടയിലുണ്ടായ ശക്തമായ തിരയില്‍പ്പെട്ട് ഇവര്‍ ഒഴുകിപ്പോകുന്നത് കണ്ട് സിബി മാത്യു നിലവിളിച്ചുകൊണ്ട് ഓടിയെത്തി സമീപത്തെ സ്വകാര്യ റിസോര്‍ട്ടിലെ ലൈഫ് ഗാര്‍ഡുകളോട് വിവരം പറഞ്ഞു. ഡ്യൂട്ടിയിലുണ്ടായിരുന്ന ആന്റണി, രാജു, സില്‍വയ്യന്‍, രാജു പത്രോസ്, ചിക്കു, ടൂറീസം ലൈഫ് ഗാര്‍ഡുകളായ ബെര്‍ജിന്‍, മുരുകന്‍, മത്സ്യത്തൊഴിലാളിയായ ജോണി ജോസഫ് എന്നിവരെത്തി ജീവനെ രക്ഷപ്പെടുത്തി കരയിലെത്തിച്ചു.
കടൽത്തീരത്ത് പരിശീലനത്തിന് എത്തിയതായിരുന്നു ഇന്ത്യൻ കരസേന അംഗങ്ങൾ.സേനാംഗങ്ങളുടെ പരേഡ് നടക്കുന്നതിനിടെയാണ് വിദ്യാർത്ഥികൾ തിരയിൽപ്പെടുന്നത്. ഇതോടെ കുട്ടികളുടെ ജീവൻ രക്ഷിക്കാൻ ഇവർ കടലിലേക്ക് ഓടി. ഇതിനിടെ ലൈഫ് ഗാർഡുകൾ ചേർന്ന് വിദ്യാർത്ഥികളിൽ ഒരാളായ ജീവനെ കടലിൽ നിന്ന് കോരിയെടുത്ത് കരയ്ക്കെത്തിച്ചു.സേനാംഗങ്ങൾ ഉടൻ സി.പി.ആർ നൽകി. തുടർന്ന് പ്രതീക്ഷയുടെ തുടിപ്പ് കണ്ടതോടെ വിദ്യാർത്ഥിയെ തീരത്തുണ്ടായിരുന്ന ആംബുലൻസിൽ കയറ്റി.എന്നാൽ ആംബുലൻസ് മണലിൽ പുതഞ്ഞു. ഇതോടെ മറ്റ് സേനാംഗങ്ങൾ ചേർന്ന് ആംബുലൻസ് തള്ളി റോഡിൽ കയറ്റി.
വിദ്യാർത്ഥികൾക്ക് ഒപ്പമുണ്ടായിരുന്ന മൂന്നാമനെയും കയറ്റി നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പാഞ്ഞു. ആംബുലൻസിനുള്ളിൽ വച്ചും സേനാംഗങ്ങൾ പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും ഫലമുണ്ടായില്ല. സംഭവത്തെ തുടർന്ന് ഇന്നലെ വൈകിട്ടുവരെ നിശ്ചയിച്ചിരുന്ന പരിശീലന പരിപാടി റദ്ദാക്കി സൈന്യം മടങ്ങി. കടലിൽ കുളിക്കാനിറങ്ങി തിരയിൽപ്പെട്ട സഹപാഠികളുടെ ദുരന്തത്തിന്റെ ഞെട്ടലിലാണ് ഇവർക്കൊപ്പമുണ്ടായിരുന്ന വിദ്യാർത്ഥി.
രണ്ടുപേർ കടലിൽ കുളിക്കാനിറങ്ങിയപ്പോൾ,മൂന്നാമൻ കരയിൽ നിന്ന് ഇവരുടെ ചിത്രം മൊബൈലിൽ പകർത്തുകയായിരുന്നു.ഇതിനിടെയാണ് കൂറ്റൻ തിരയെത്തുന്നത്.അതുവരെ തൊട്ടുമുന്നിൽ നിന്ന് ചിരിച്ചുകളിച്ചുകൊണ്ടിരുന്ന കൂട്ടുകാരെ തിര കവർന്ന് കൊണ്ടുപോകുന്നത് കണ്ടതിന്റെ ഞെട്ടലിലാണ് ഈ വിദ്യാർത്ഥി.ഈ കുട്ടി ബഹളം വച്ചതോടെയാണ് ലൈഫ് ഗാർഡും സേനാംഗങ്ങളും ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തിയത്.
ഒന്നിച്ചു കളികൾ പറഞ്ഞും ഉല്ലസിച്ചും നിന്ന ആത്മസുഹൃത്തുക്കൾ മാഞ്ഞു പോയതിന്റെ ഞെട്ടലിലാണ് സംഘത്തിലെ മൂന്നാമൻ. കൂട്ടുകാരായ ജീവനും ശ്രീപാർഥസാരഥിയും കടലിൽ ഇറങ്ങിയപ്പോൾ കരയിൽ ഇരുന്ന് കൂട്ടുകാരുടെ വിഡിയോ മൊബൈലിൽ പകർത്തുകയായിരുന്നു ഇദ്ദേഹം.
പെട്ടെന്നാണ് തിര ഇരുവരെയും കവർന്നത്. ഇതുകണ്ടു ബഹളം വച്ചതോടെ ലൈഫ് ഗാർഡുമാരും സേനാ അംഗങ്ങളും ഓടിയെത്തി. ഒരാളെ കണ്ടെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha