ജോലിക്കു പോയ യുഡി ക്ലാര്‍ക്കിനെ കാണാനില്ലെന്ന് പരാതി

മുത്തോലി പഞ്ചായത്തിലെ യുഡി ക്ലാര്‍ക്കിനെ കാണാനില്ലെന്നു പരാതി. കെഴുവംകുളം കോട്ടേപ്പള്ളി സ്വദേശിനി പുളിയമ്മാക്കല്‍ ബിസ്മി സൂരജിനെയാണ് (41) കാണാതായത്. മാര്‍ച്ച് 27ന് രാവിലെ ജോലിക്ക് പോകാനാണെന്നു പറഞ്ഞ് വീട്ടില്‍നിന്ന് ഇറങ്ങിയ യുവതി പഞ്ചായത്ത് ഓഫിസില്‍ ജോലിക്ക് എത്തിയിരുന്നില്ല. ഭര്‍ത്താവ് സൂരജ് ഇവരെ കൂട്ടാന്‍ എത്തിയപ്പോഴാണ് ഓഫിസിലെത്തിയില്ലെന്നുള്ള വിവരം സഹജീവനക്കാര്‍ അറിയിച്ചത്.
തുടര്‍ന്ന് ഭര്‍ത്താവും കുടുംബവും പള്ളിക്കത്തോട് പൊലീസില്‍ പരാതി നല്‍കി. രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയ യുവതി കെഴുവംകുളം കവലയില്‍ നിന്ന് ഓട്ടോറിക്ഷയില്‍ കയറിയിരുന്നു. തുടര്‍ന്നു ചേര്‍പ്പുങ്കല്‍ കവലയില്‍ ഇറങ്ങിയെന്നാണ് വിവരം. കുടുംബപ്രശ്നങ്ങള്‍ നിലനിന്നിരുന്നതായും ഫോണ്‍ സ്വിച്ച് ഓഫ് ആയ നിലയിലാണെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു പൊലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha