ജോലിസ്ഥലത്ത് എത്തി ഭര്‍ത്താവ് ബഹളമുണ്ടാക്കും, ദിവസവും മര്‍ദ്ദനം... ഇരുമ്പനത്ത് ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തതുവെന്ന് പരാതി

ഇരുമ്പനത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത്. ഇരുമ്പനത്ത് ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തതുവെന്ന് പരാതി. ഇരുമ്പനം ചിത്രപ്പുഴ മൂന്നാംകുറ്റി പറമ്പില്‍ സത്യന്റെ മകള്‍ എംഎസ് സംഗീത (26) യെ കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
ഭര്‍ത്താവ് തിരുവാങ്കുളം ചക്കുപറമ്പ് വീട്ടില്‍ അഭിലാഷ് യുവതിയെ കാശ് ആവശ്യപ്പെട്ട് നിരന്തരം മര്‍ദിച്ചിരുന്നുവെന്നാണ് പരാതിയിലുള്ളത്.
ജോലിസ്ഥലത്ത് എത്തി ഭര്‍ത്താവ് ബഹളമുണ്ടാക്കുമായിരുന്നുവെന്നും മരിച്ചതിന്റെ തലേ ദിവസവും വീട്ടില്‍ വച്ച് മര്‍ദ്ദിച്ചതായും പരാതിയില്‍ പറയുന്നുണ്ട്.
അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. എല്‍കെജിയിലും അങ്കണവാടിയിലും പഠിക്കുന്ന രണ്ട് കുട്ടികളാണ് സംഗീതയ്ക്കുള്ളത്.
https://www.facebook.com/Malayalivartha