നിയമസഭ പാസാക്കിയ രണ്ട് ധനബില്ലുകള്‍ക്ക് അംഗീകാരം നല്‍കി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

രണ്ട് ധനബില്ലുകള്‍ക്ക് അംഗീകാരം നല്‍കി ഗവര്‍ണര്‍ .നിയമസഭ പാസാക്കിയ രണ്ട് ധനബില്ലുകള്‍ക്കാണ് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ യത്.
ബഡ്ജറ്റില്‍ പ്രഖ്യാപിച്ച നികുതി നിര്‍ദ്ദേശങ്ങള്‍ ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുത്താനുള്ള ധനവിനിയോഗ ബില്‍, അടുത്ത സാമ്പത്തിക വര്‍ഷത്തെ സര്‍ക്കാരിന്റെ ചെലവുകള്‍ക്കുള്ള ധനബില്‍ എന്നിവയ്ക്കാണ് അംഗീകാരമുള്ളത്.
ഇന്നലെ ഗോവയിലേക്ക് പോകുന്നതിനു മുന്‍പാണ് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിട്ടത്. തിങ്കളാഴ്ച അദ്ദേഹം രാജ്ഭവനില്‍ മടങ്ങിയെത്തും. നിയമസഭ പാസാക്കിയ സര്‍വകലാശാലാ നിയമഭേദഗതി ബില്ലുകളും സ്വകാര്യ സര്‍വകലാശാലാ ബില്ലും ഇതുവരെ രാജ്ഭവനില്‍ എത്തിച്ചിട്ടില്ല.
അതേസമയം കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയത്തെ അനുകൂലിച്ച് കേരള ഗവര്‍ണര്‍. പഠനത്തിനായി സംസ്ഥാനത്തിന് പുറത്തേക്ക് പോകുന്ന വിദ്യാര്‍ത്ഥികളുടെ 'പലായനം' എങ്ങനെ തടയാമെന്നതിനെക്കുറിച്ചും ഉള്‍ക്കാഴ്ച നല്‍കുന്നുവെന്ന് കേരള ഗവര്‍ണര്‍ ബുധനാഴ്ച വാദിച്ചു.
ചാന്‍സലര്‍ എന്ന നിലയില്‍ കേരള സര്‍വകലാശാലയുടെ സെനറ്റ് യോഗത്തില്‍ സംസാരിക്കവെ, സംസ്ഥാനത്തിന് മികച്ച വിദ്യാഭ്യാസ സമ്പ്രദായമുണ്ടെങ്കിലും നിരവധി നല്ല വിദ്യാര്‍ത്ഥികള്‍ പഠനത്തിനായി സംസ്ഥാനത്തിന് പുറത്തേക്ക് പോകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.'ഈ പലായനം തടയാന്‍ ശ്രമങ്ങള്‍ അത്യാവശ്യമാണ്. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം മാറ്റേണ്ടതുണ്ട്, ഇത് നേടുന്നതിന് എന്‍ഇപി ഒരു ഉള്‍ക്കാഴ്ച നല്‍കുന്നു.' എന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തില്‍ നേതാക്കളെ സൃഷ്ടിക്കുന്ന ഒരു വിദ്യാര്‍ത്ഥി കേന്ദ്രീകൃത വിദ്യാഭ്യാസ സമ്പ്രദായം വികസിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
"
https://www.facebook.com/Malayalivartha